അബുദാബി > കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, 521 കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ പിടിക്കുകയും അന്താരാഷ്ട്ര നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ച് ആഗോളതലത്തിൽ 387 വ്യക്തികളെ പിടികൂടുകയും ചെയ്തതായി യുഎഇയുടെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യം കൈവരിച്ച ഈ മുന്നേറ്റത്തെ യുഎഇയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, പ്രശംസിച്ചു. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് കള്ളപണം കേസുകൾക്കെതിരെ നടപടി ശക്തമാക്കിയത്.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായ കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെ പോരാടുന്നതിന് ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടിയാണ് എടുക്കുന്നതെന്ന് ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫും ഹയർ കമ്മിറ്റി അംഗവുമായ ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി പറഞ്ഞു.
ഇന്റർപോൾ, യൂറോപോൾ, യുഎൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസ് എന്നിവയുൾപ്പെടെ അന്താരാഷ്ട്ര സഹകാരികളുമായി 2022 നവംബർ മുതൽ 2023 ഫെബ്രുവരി വരെ നീണ്ടുനിന്ന യോജിച്ച ശ്രമങ്ങളിലൂടെ 1,628 ഇന്റലിജൻസ് വിവരങ്ങളാണ് കൈമാറാനായത്.