ദുബായ് > ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് (DLD) പ്രകാരം 2023 ഓഗസ്റ്റ് 11-ന് അവസാനിച്ച ആഴ്ചയിൽ 9.7 ബില്യൺ ദിർഹം മൂല്യമുള്ള 3,103 റിയൽ എസ്റ്റേറ്റ്, സ്ഥല ഇടപാടുകൾ നടത്തി.
235 പ്ലോട്ടുകൾ 2.23 ബില്യൺ ദിർഹത്തിനും 2,302 അപ്പാർട്ട്മെന്റുകളും വില്ലകളും 5.76 ബില്യൺ ദിർഹത്തിനും വിറ്റുവെന്ന് പ്രതിവാര ഡിഎൽഡി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഒന്നാം സ്ഥാനത്തു 368.74 മില്യൺ ദിർഹത്തിന് അൽ വാസലിൽ വിറ്റ ഭൂമി, രണ്ടാം സ്ഥാനത്തു ട്രേഡ് സെന്റർ സെക്കൻഡിൽ 276 മില്യൺ ദിർഹത്തിന് വിറ്റ ഭൂമി, മൂന്നാം സ്ഥാനത്ത് പാം ദെയ്റയിൽ 181.21 മില്യൺ ദിർഹത്തിന് വിറ്റ ഭൂമി എന്നിവയാണ് ആദ്യ മൂന്ന് ഇടപാടുകൾ.