നാദാപുരം > മൂന്നാം ക്ലാസുകാരിയായ അടുത്ത ബന്ധുവിനെ ബലാത്സംഗംചെയ്ത അമ്പത്തിരണ്ടുകാരന് 83 വർഷം കഠിന തടവും 1,10,00 രൂപ പിഴയും. വിലങ്ങാട് അടുപ്പിൽ കോളനിയിലെ സുരേഷിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് ജഡ്ജി എം ശുഹൈബ് ശിക്ഷിച്ചത്. 2018, 2019 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ കാടുപിടിച്ച പറമ്പിലേക്ക് കൊണ്ടുപോയി മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികാതിക്രമം നടത്തിയശേഷം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പിഴസംഖ്യ അതിജീവിതക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.
കുറ്റ്യാടി സബ് ഇൻസ്പെക്ടർ വിനീഷ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 18 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.