Saturday, April 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘കൃഷിക്കൊപ്പം കളമശ്ശേരി’: കാർഷികോത്സവം ആഗസ്റ്റ് 20 മുതൽ

by News Desk
August 15, 2023
in KERALA
0
‘കൃഷിക്കൊപ്പം-കളമശ്ശേരി’:-കാർഷികോത്സവം-ആഗസ്റ്റ്-20-മുതൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > കളമശ്ശേരി നിയമസഭാ മണ്ഡലത്തിൽ ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കളമശ്ശേരി കാർഷികോത്സവം’ ആഗസ്റ്റ് 20 മുതൽ 27 വരെ നടക്കുമെന്ന് മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കളമശേരി ടിവിഎസ് കവലയ്ക്കുസമീപമാണ് പരിപാടി.

കേരളത്തിലെ ഏറ്റവും പ്രമുഖ വ്യവസായ കേന്ദ്രമായ കളമശ്ശേരിയിൽ വൻ കാർഷിക മുന്നേറ്റത്തിന് കളമൊരുക്കിയ പദ്ധതിയാണ് കൃഷിക്കൊപ്പം കളമശ്ശേരി. തരിശിട്ടിരുന്നതുൾപ്പെടെ ആയിരത്തിലധികം ഏക്കറിൽ പുതുതായി കൃഷിയിറക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞു. പുതുതായി അഞ്ഞൂറ് ഏക്കറിലധികം ഭൂമിയിൽ നെൽകൃഷിയാരംഭിച്ചു. 300 ഏക്കറിൽ പച്ചക്കറിയും 75 ഏക്കറിൽ കൂവ കൃഷിയും തുടങ്ങി. പ്രസിദ്ധമായിരുന്ന ആലങ്ങാട് ശർക്കരയുടെ ഉൽപാദനം വീണ്ടും ആരംഭിക്കാൻ ലക്ഷ്യമിട്ട് കരിമ്പുകൃഷിയും ആരംഭിച്ചു. പൂകൃഷിയും മത്സ്യ കൃഷിയും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു. മന്ത്രി പറഞ്ഞു.

കാർഷികോൽപ്പന്ന പ്രദർശനവും വിപണനവും, കളമശ്ശേരി മണ്ഡലത്തിലെ കൃഷിയിടങ്ങളിലായി ഉൽപാദിപ്പിച്ച കാർഷികോൽപന്നങ്ങൾ വിൽപനക്കെത്തിക്കുന്ന നാട്ടുചന്ത, ഭക്ഷ്യമേള, സെമിനാറുകൾ, കാർഷിക കലാമേള, പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന കലാപരിപാടികൾ എന്നിവയാണ് കളമശ്ശേരി കാർഷികോൽസവത്തിൽ ഒരുക്കുന്നത്. വ്യവസായം, ടൂറിസം, കൃഷി, സഹകരണം തുടങ്ങി വിവിധ വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും സ്റ്റാളുകൾ മേളയിലുണ്ടാകും. സഹകരണ ബാങ്കുകളുടെ സ്റ്റാളുകളും മേളയിൽ പങ്കെടുക്കും. കാർഷികോൽസവത്തിനുള്ള ഉൽപന്നങ്ങളുടെ വിളവെടുപ്പ് ആഗസ്റ്റ് 19 ന് നടക്കുമെന്നും മന്ത്രി പറഞ്ഞു.

പത്ത് വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. കലാപരിപാടികളുമുണ്ടാകും. മേളയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന കാർഷിക കലാജാഥ പര്യടനം നടത്തിവരികയാണ്. നെൽ കർഷകർ, മത്സ്യ കർഷകർ, പഴം-പച്ചക്കറി- പൂ കർഷകർ, യുവ കർഷകർ, കുട്ടി കർഷകർ തുടങ്ങി വ്യത്യസ്ത മേഖലകളിലെ കർഷകർ പങ്കെടുക്കുന്ന സംഗമങ്ങളും നടക്കും.വ്യവസായ മേഖലയിലെ കാർഷികോത്സവം എന്ന നിലയിൽ ഏറെ പ്രത്യേകതകൾ ഉള്ളതാണ് കളമശ്ശേരി കാർഷികോത്സവം എന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി പ്രസാദ്, എം ബി രാജേഷ്, വി എൻ വാസവൻ, നടൻ മമ്മൂട്ടി, മുൻ മന്ത്രിമാരായ ഡോ. തോമസ് ഐസക്, പ്രൊഫ. സി രവീന്ദ്രനാഥ്, ഗായകൻ ഷഹബാസ് അമൻ, സ്റ്റീഫൻ ദേവസി, കവി മുരുകൻ കാട്ടാക്കട, പാചക വിദഗ്ധൻ ഷെഫ് പിള്ള, കാർഷികമേഖലയിലെ വിദഗ്ധർ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യവും മേളയിലുണ്ടാകും. മമ്മൂട്ടിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. 27ന് സമാപിക്കും. സംഘാടകസമിതി ചെയർമാൻ വി എം ശശി, ജനറൽ കൺവീനർ വിജയൻ പള്ളിയാക്കൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

കാഴ്‌‌ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ചു; കെഎസ്‌‌യു നേതാവിന്‌ സസ്‌പെൻഷൻ

Next Post

കിടങ്ങൂരിലെ യുഡിഎഫ്‌– ബിജെപി ബന്ധം ആസൂത്രിതം: ജോസ്‌ കെ മാണി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കിടങ്ങൂരിലെ-യുഡിഎഫ്‌–-ബിജെപി-ബന്ധം-ആസൂത്രിതം:-ജോസ്‌-കെ-മാണി

കിടങ്ങൂരിലെ യുഡിഎഫ്‌– ബിജെപി ബന്ധം ആസൂത്രിതം: ജോസ്‌ കെ മാണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.