പുതുപ്പള്ളി> പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ അതിർത്തി പ്രദേശമായ കിടങ്ങൂരിലെ യുഡിഎഫ്- ബിജെപി അവിശുദ്ധബന്ധം ആസൂത്രിതമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫ് പുതുപ്പള്ളി നിയോജകമണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പാമ്പാടിയിൽ ഉദ്ഘാടനംചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.
യുഡിഎഫ്– ബിജെപി ബന്ധം പെട്ടെന്ന് ഉണ്ടായതല്ല. പല സ്ഥലത്തും അതുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കോൺഗ്രസ് മറുപടി പറയണം. ബിജെപി പിന്തുണയിൽ യുഡിഎഫ് പ്രസിഡന്റു സ്ഥാനവും യുഡിഎഫ് പിന്തുണയിൽ ബിജെപി വൈസ് പ്രസിഡന്റുസ്ഥാനവും നേടി. പുതുപ്പള്ളിയിൽ മാറ്റത്തിന് ജനം ആഗ്രഹിക്കുന്നുണ്ട്. ഇതറിഞ്ഞുതന്നെയാണ് ഇത്തരം അവിശുദ്ധ ബന്ധത്തിന് യുഡിഎഫ് മുതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.















