ചെന്നൈ> ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) പതിനൊന്നാം ദേശീയ സമ്മേളനം സമാപിച്ചു. ദേശീയ പ്രസിഡന്റായി എസ് എസ് അനിലിനെയും (കേരളം), ജനറൽ സെക്രട്ടറിയായി ദേബാശിഷ് ബസു ചൗധുരിയെയും (പശ്ചിമ ബംഗാൾ) തെരഞ്ഞെടുത്തു. സന്ദീപ് പാൽ (പശ്ചിമ ബംഗാൾ)ആണ് ട്രഷറർ.
മറ്റു ഭാരവാഹികൾ: ജയ്ദീപ് ദാസ് ഗുപ്ത, ആർ അജയകുമാർ, സി രാജീവൻ (കേരളം), സജി ഒ വർഗീസ് (കേരളം), രഞ്ജൻ രാജ്, പ്രദീപ് ശർമ്മ, സുനിൽ രാജ് പി എസ് (വൈസ് പ്രസിഡന്റുമാർ). മനോദീപ് ഘോഷ്, എസ് ഹരി റാവു ( സെക്രട്ടറിമാർ).
കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ: സനിൽബാബു എൻ (കനറാ ബാങ്ക്), കെ ടി അനിൽകുമാർ (കേരളാ ബാങ്ക്), ജെറിൻ കെ ജോൺ (സി ഏസ് ബി ബാങ്ക് ), എം ബിനു (യൂണിയൻ ബാങ്ക്)
കേരളത്തിൽ നിന്നുള്ള ജനറൽ കൗൺസിൽ അംഗങ്ങൾ: സി ജയരാജ് (എസ്ബിഐ), പി രാജേഷ് (കേരളാ ഗ്രാമീൺ ബാങ്ക്), കെ പി ഷാ (കേരളാ ബാങ്ക്), സോനാ പി എം (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ), അനിൽ എസ് (എച്ച്ഡിഎഫ്സി ബാങ്ക്), ജി സതീഷ് (ബാങ്ക് ഓഫ് ബറോഡ), എസ് ബി എസ് പ്രശാന്ത് (റിസർവ് ബാങ്ക് ), കെ ദീപക് (കനറാ ബാങ്ക്)
ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടം ശക്തിപെടുത്താനും വർഗീയതയ്ക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുവാനും സമ്മേളനം ആഹ്വാനം ചെയ്തു. രാവിലെ സി ഐ ടി യു ദേശീയ സെക്രട്ടറി ആർ കരുമലൈയാൻ, അഷിസ് സെൻ ശതാബ്ദി പ്രഭാഷണം നടത്തി. നവലിബറലിസം കൃത്യമായി നിർവചിക്കപ്പെട്ട ഒരു അവകാശവും പൗരന്മാർക്ക് നൽകുന്നില്ല എന്നും എല്ലാം കമ്പോളം നിർണ്ണയിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസങ്ങളായി നടന്ന റിപ്പോർട്ടിന്മേൽ മേലുള്ള ചർച്ചയിൽ നൂറോളം പ്രതിനിധികൾ സംസാരിച്ചു. കേരളത്തിൽ നിന്നും ചർച്ചയിൽ പങ്കെടുത്ത് സനിൽബാബു എൻ, വിനീത വിനോദ്, കെ ടി അനിൽകുമാർ, ജെറിൻ കെ ജോൺ, തുഷാര എസ് നായർ, സി ജയരാജ്, എസ് ബി എസ് പ്രശാന്ത് എന്നിവർ സംസാരിച്ചു.
വനിതാ ബാങ്ക് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഗ്രാമീണ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, റിസർവ് ബാങ്കിന്റെ സ്വയം ഭരണാവകാശം പരിരക്ഷിക്കുക, സഹകരണ മേഖലയ്ക്ക് എതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുക, നബാർഡിനെ സംരക്ഷിക്കുക, ബാങ്കുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, പുറംകരാർവത്കരണം അവസാനിപ്പിക്കുക, എൻ.പി.എസ് നിർത്തലാക്കി എല്ലാവര്ക്കും പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, വിമുക്ത ഭടന്മാരുടെ ശമ്പള നിർണ്ണയത്തിലെ അപാകത പരിഹരിക്കുക, ബിസിനസ് കറസ്പോണ്ടന്റുകളുടെ സേവന വേതന വ്യവസ്ഥകൾ പ്രാബല്യത്തിൽ കൊണ്ടുവരിക, വർഗീയതക്കെതിരെ പോരാടുക, വർഗീയത പരിപോഷിപ്പിക്കുന്ന നിലപാടുകൾ ഉള്ള പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തുക, ലേബർ കോഡുകൾ പിൻവലിക്കുക, പൊതുമേഖല ബാങ്കിലെ അപ്രന്റീസ് നിയമനം നിർത്തലാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.















