ഓക്ലൻഡ്
വനിതാ ഫുട്ബോൾ ലോകകപ്പിലെ ആദ്യ സെമി നാളെ. സ്പെയ്നും സ്വീഡനും തമ്മിലുള്ള പോരാട്ടം പകൽ 1.30നാണ്. ന്യൂസിലൻഡിലെ ഓക്ലൻഡ് ഏദൻ പാർക്ക് സ്റ്റേഡിയത്തിലാണ് കളി. ഇരുടീമുകളും ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. സ്പെയ്ൻ ചരിത്രത്തിലാദ്യമായാണ് സെമി കളിക്കുന്നത്. സ്വീഡനാകട്ടെ 2003ലെ റണ്ണറപ്പാണ്. മൂന്നുതവണ മൂന്നാംസ്ഥാനവും സ്വന്തമാക്കി. ജപ്പാനെ തോൽപ്പിച്ചാണ് എത്തുന്നത്. സ്പെയ്നാകട്ടെ ക്വാർട്ടറിൽ കരുത്തരായ നെതർലൻഡ്സിനെ വീഴ്ത്തി. രണ്ടാംസെമി ബുധനാഴ്ച പകൽ 3.30ന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ്. ഫൈനൽ ശനിയാഴ്ച.















