മസ്ക്കറ്റ് > ഒമാനിലെ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഹാറൂൺ റഹീദ് പുനരാഖ്യാനം ചെയ്ത “ഒമാനിലെ നാടോടിക്കഥകൾ” പ്രകാശനം ചെയ്തു. തദ്ദേശീയ ജനസമൂഹത്തിൽ വായ്മൊഴിയായി പ്രചരിച്ചവയും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നവയുമായ നാടിക്കഥകൾ സമാഹരിച്ചാണ് പുസ്തകം തയ്യാറാക്കിയത്.
റൂവിയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഓഫീസിൽ നടന്ന പരിപാടിയിൽ ഡോക്ടറും ചരിത്രകാരനുമായ ഡോ. ആരിഫലി പുസ്തകം പ്രകാശനം ചെയ്തു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡൻ്റ് സുനിൽകുമാറിന് ആദ്യ കോപ്പി കൈമാറി.
കേരളാ വിഭാഗം കൺവീനർ സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സാഹിത്യ വിഭാഗം സെക്രട്ടറി ജഗദീഷ് കെ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂൾ മബേലയിലെ മലയാള വിഭാഗം തലവൻ സുധീർ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, സാമൂഹ്യ പ്രവർത്തകൻ കെ ബാലകൃഷ്ണൻ, അൽ ബാജ് ബുക്സ് മാനേജിംഗ് ഡയറക്ടർ ഷൗക്കത്ത്, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, കേരളാ വിഭാഗം കോ കൺവീനർ വിജയൻ കെ വി എന്നിവർ ആശംസകൾ അറിയിച്ചു.
ഹാറൂൺ റഷീദ് പുസ്തക രചനയിൽ തനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവച്ച് സംസാരിച്ചു. സാഹിത്യ വിഭാഗം ജോയിന്റ് സെക്രട്ടറി അഭിലാഷ് ശിവൻ നന്ദി പറഞ്ഞു.