ഗുവാഹത്തി> അസമില്‍ ബിജെപി വനിതാ നേതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിജെപി നേതാവിനെ പാര്‍ടിയില്‍നിന്ന് പുറത്താക്കി. വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നേതാവിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി ഗുവാഹത്തിയിലെ വീട്ടിലായിരുന്നു ബിജെപി കിസാന്‍ മോര്‍ച്ച ട്രഷററും ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റുമായിരുന്ന വനിതാ നേതാവിന്റെ ആത്മഹത്യ. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.