ന്യൂഡല്ഹി> കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ കേസ്. മധ്യപ്രദേശ് സര്ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്ഡോര് പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രിയങ്കയുടെ സോഷ്യല് മീഡിയ പോസ്റ്റ് ഉയര്ത്തിപ്പിടിച്ചാണ് പൊലീസ് നടപടി.
മധ്യപ്രദേശിലേത് അന്പത് ശതമാനം കമ്മീഷന് വാങ്ങുന്ന സര്ക്കാരെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപണം. . പ്രിയങ്കയുടെ പോസ്റ്റ് ചര്ച്ചയ്ക്ക് വഴിവെച്ചതോടെയാണ് നടപടിയുമായി മധ്യപ്രദേശ് സര്ക്കാര് രംഗത്തെത്തിയിരിക്കുന്നത്.
പ്രിയങ്ക ഗാന്ധി, കമല്നാഥ്, അരുണ് യാദവ് എന്നിവരുടെ സോഷ്യല് മീഡിയ കൈകാര്യം ചെയ്യുന്നവര്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം, പ്രിയങ്കയുടെ ആരോപണം വ്യാജമാണെന്ന് ബിജെപി പറഞ്ഞു.















