ന്യൂഡല്‍ഹി> സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് മൂലം സുരക്ഷ കര്‍ശനമാക്കി.
മണിപ്പുരിലെ സംഘടനകളില്‍ നിന്നും പ്രതിഷേധം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. കുക്കി, മെയ്തി വിഭാഗങ്ങളില്‍ നിന്നും പ്രതിഷേധ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ഡല്‍ഹി അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.