തിരുവനന്തപുരം > നാലു ലക്ഷം കുടുംബങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ച ലൈഫ് പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചത് 13,736.10 കോടി രൂപ. 2017 മുതൽ 2023 വരെയുള്ള കണക്കാണിത്. ഇതിൽ 2024.65 കോടി രൂപ മാത്രമാണ് പിഎംഎവൈ ഗ്രാമീൺ- അർബൻ പദ്ധതി വഴി കേന്ദ്രം നൽകിയത്. ജൂലൈ 31 വരെ 3,48,026 വീടാണ് പൂർത്തിയായത്. 1,17,762 എണ്ണം നിർമാണത്തിലായിരുന്നു. ഇതിൽ അരലക്ഷം വീടുകൂടി പൂർത്തിയായി. ഇതുകൂടി ചേർത്താണ് നാല് ലക്ഷം കടന്നത്.
2024ൽ അഞ്ചു ലക്ഷമാകും. 174 യൂണിറ്റുള്ള നാലു ഭവനസമുച്ചയവും പൂർത്തിയാക്കിയിട്ടുണ്ട്. 25 ഭവനസമുച്ചയത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്. ലൈഫ് കേന്ദ്ര പദ്ധതിയാണെന്ന സംഘപരിവാർ–-യുഡിഎഫ് നുണ പൊളിക്കുന്നതാണ് ഈ കണക്കുകൾ.















