മുംബൈ> ഇന്ത്യയിൽ സുരക്ഷിതരല്ലെന്നും രാജ്യം വിടാൻ ആഗ്രഹിക്കുന്നതായും ട്രെയിനിൽ ആർപിഎഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിന്റെ വെടിയേറ്റ് മരിച്ചയാളുടെ മകൻ. ഇന്ത്യ ഇനി സുരക്ഷിതമാണെന്ന് കുടുംബത്തിന് തോന്നുന്നില്ലെന്ന് ഇരയായ കാദർ ഭാൻപുർവാലയുടെ മകൻ ഹുസൈൻ ഭാൻപുർവാല പറഞ്ഞു. ഓടുന്ന ട്രെയിനിൽ കൊലവിളി നടത്തിയശേഷം മുസ്ലിം വിഭാഗക്കാരെ തിരഞ്ഞുപിടിച്ചാണ് ചേതൻ സിങ് വെടിവച്ചതെന്ന് ഹുസൈൻ പറഞ്ഞു.
കൊലപാതകത്തിനു പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയാത്തതിൽ നിരാശനാണെന്നും ഹുസൈൻ പറഞ്ഞു. മഹാരാഷ്ട്ര സർക്കാരും പിന്തുണയ്ക്കുന്നില്ല. എന്നാൽ, ബിജെപി ഇതര രാഷ്ട്രീയ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കൾ തങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഹുസൈൻ പറഞ്ഞു.















