അബുദാബി> യുഎഇയില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ പല ഭാഗങ്ങളിലും കൊടുങ്കാറ്റ് വീശിയടിച്ചതിന് ശേഷം വരും ദിവസങ്ങളില്‍ ശക്തികുറഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) പ്രവചിച്ചു.
ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ വിവിധയിടങ്ങളില്‍ ആകാശം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ കിഴക്ക്, തെക്കന്‍ മേഖലകളിലും, അല്‍ ദഫ്ര മേഖലയിലും ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടായേക്കാം.
ഇന്റര്‍ട്രോപ്പിക്കല്‍ കണ്‍വെര്‍ജന്‍സ് സോണ്‍ (ഐടിസിസെഡ്) ഉണ്ടാകുന്നതാണ് ഇതിന് കാരണമെന്ന് എന്‍സിഎം പ്രസ്താവനയില്‍ വിശദീകരിച്ചു.