ന്യൂഡല്ഹി
മണിപ്പുരിന് സാന്ത്വനം പകരാന് ഇടപെടാന് കേന്ദ്ര സര്ക്കാരിനോട് ആവശ്യപ്പെട്ട് ഉന്നതസ്ഥാനങ്ങളില്നിന്ന് വിരമിച്ച മുതിര്ന്ന സിവില് സര്വീസ് ഉദ്യോഗസ്ഥര്‍. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള മൗലിക കർത്തവ്യത്തിൽ മണിപ്പുർ സർക്കാരും പൊലീസും വീഴ്ച വരുത്തിയെന്ന് നൂറിലേറെ മുൻ സിവിൽ ഉദ്യോഗസ്ഥർ ഒപ്പിട്ട പ്രസ്താവനയില് പറയുന്നു.
ഏകദേശം 4500 ആയുധങ്ങളും അഞ്ചു ലക്ഷം വെടിയുണ്ടകളും കൊള്ളയടിക്കാൻ ആളുകളെ അനുവദിച്ച പൊലീസ് ഉത്തരവാദിത്വത്തില്നിന്ന് ഒളിച്ചോടി. മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് അവര് ആവശ്യപ്പെട്ടു.















