Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കത്തിയമരുന്നു മണിപ്പുർ ; കലാപത്തിന്‌ നാളെ 100 ദിവസം , കലാപമേഖല സന്ദർശിക്കാൻ മെനക്കെടാതെ പ്രധാനമന്ത്രി

by News Desk
August 9, 2023
in INDIA
0
കത്തിയമരുന്നു-മണിപ്പുർ-;-കലാപത്തിന്‌-നാളെ-100-ദിവസം-,-കലാപമേഖല-സന്ദർശിക്കാൻ-മെനക്കെടാതെ-പ്രധാനമന്ത്രി
0
SHARES
26
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
അന്താരാഷ്ട്ര അതിർത്തി പങ്കുവയ്ക്കുന്ന വടക്കുകിഴക്കിലെ തന്ത്രപ്രധാന സംസ്ഥാനമായ മണിപ്പുരിൽ ബിജെപിയുടെ വർഗീയധ്രുവീകരണ രാഷ്ട്രീയം സൃഷ്ടിച്ച കലാപം നൂറാം ദിവസത്തിലേക്ക് എത്തുമ്പോഴും ആളിക്കത്തുന്നു. രണ്ടു ജനവിഭാഗങ്ങൾ മണിപ്പുരിൽ ശത്രുരാജ്യങ്ങളെപ്പോലെ പോരടിക്കുകയാണ്. സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നു. ഓരോ ദിവസവും മരണസംഖ്യ ഉയരുന്നു. അപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരൂഹമായ മൗനത്തിലാണ്. മണിപ്പുർ സന്ദർശിക്കാൻപോലും മോദി മെനക്കെട്ടില്ല. ഭരണാധികാരിയെന്ന നിലയിൽ പൂർണപരാജയമാണ് മോദി എന്നതിന് മണിപ്പുർ സാക്ഷ്യം.

ക്രൈസ്തവ ദേവാലയങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. കുക്കി, മെയ്ത്തീ വിഭാഗങ്ങളിലെ ക്രൈസ്തവവിശ്വാസികളാണ് കലാപത്തിന്റെ കെടുതികൾ കൂടുതലായി നേരിട്ടത്. ഇംഫാലിൽ അടക്കം അക്രമികൾ അഗ്നിക്കിരയാക്കിയ കത്തോലിക്കാ പള്ളികൾ ഒരു പുനർനിർമാണത്തിനുള്ള സാധ്യതപോലുമില്ലാതെ കത്തിയമർന്നു.

കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സർക്കാരുകൾ ഒരു വാക്കുകൊണ്ടുപോലും സാന്ത്വനമേകിയില്ലെന്ന് ഇംഫാൽ ആർച്ച് ബിഷപ് ഡൊമിനിക് ലുമോൺ ഹൃദയവ്യഥയോടെ പറഞ്ഞു. ഇംഫാലിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായി എത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ ബിഷപ് ഹൗസിലേക്ക് തിരിഞ്ഞുനോക്കിയില്ല. എഴുന്നൂറോളം പള്ളികൾ താഴ്വരയിലും കുന്നുകളിലുമായി തകർക്കപ്പെട്ടു.

ബിജെപിയുടെ ഇരട്ടഎൻജിൻ സർക്കാർ മണിപ്പുരിൽ പൂർണപരാജയമായി മാറിയെന്ന് സുപ്രീംകോടതിക്ക് തുറന്നടിക്കേണ്ടി വന്നു. ഭരണവാഴ്ച പൂർണമായും തകർന്നെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഭരണകൂട സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.

മണിപ്പുർ പൊലീസിന്റെ വിശ്വാസ്യതയിൽ സംശയം പ്രകടമാക്കിയ സുപ്രീംകോടതി കലാപക്കേസുകളുടെ മേൽനോട്ടത്തിനായി മഹാരാഷ്ട്രയിൽനിന്നുള്ള ഒരു മുൻ ഡിജിപിയെ ചുമതലപ്പെടുത്തി. കോടതിയടക്കം വിമർശിച്ചിട്ടും മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മോദി സർക്കാരും ബിജെപി നേതൃത്വവും സംരക്ഷിക്കുകയാണ്. ബിരേൻ സിങ്ങിനെ മാറ്റാതെ സമാധാന പുനഃസ്ഥാപനം സാധ്യമാകില്ലെന്ന് പ്രതിപക്ഷ പാർടികൾ കൂട്ടായി ചൂണ്ടിക്കാട്ടിയിട്ടും മോദിയുടെ നിലപാടിൽ മാറ്റമുണ്ടായില്ല. എൻഡിഎ സഖ്യകക്ഷിയായ കുക്കി പീപ്പിൾസ് അലയൻസ് അവിശ്വാസം പരസ്യമാക്കി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.

സംവരണം അടക്കമുള്ള ആവശ്യങ്ങളിലൂടെ മെയ്ത്തീ വികാരം ആളിപ്പടർത്തിയ ആരംബായ് തെങ്കോൽ, മെയ്ത്തീ ലീപുൺ തുടങ്ങിയ തീവ്രസംഘടനകളാണ് മണിപ്പുരിലെ കലാപത്തിലേക്ക് തള്ളിവിട്ടത്. സംസ്ഥാനത്തെ ബിജെപി നേതൃത്വംതന്നെയാണ് ഈ സംഘടനകൾക്ക് തുടക്കമിട്ടതും നയിക്കുന്നതും.

ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും വ്യാപകമായി തകർത്തത്തിനു പിന്നിൽ സംഘപരിവാറിന്റെ വർഗീയ അജൻഡയായിരുന്നു. സമാധാന പുനഃസ്ഥാപനത്തിന് ഒരു നടപടിയും കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ മണിപ്പുർ കത്തിക്കൊണ്ടേയിരിക്കും.

അസം റൈഫിൾസിന് 
എതിരെ ബിജെപി
അസം റൈഫിൾസിനെ മണിപ്പുരിൽനിന്ന് പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകി. അസം റൈഫിൾസ് കുക്കി വിഭാഗക്കാരെ സഹായിക്കുന്നുവെന്നാണ് ആക്ഷേപം. അസം റൈഫിൾസിനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മെയ്ത്തീ വനിതകളുടെ സംഘടനയായ മെയ്രാ പെയ്ബി തിങ്കളാഴ്ച ഇംഫാൽ താഴ്വരയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
അസം റൈഫിൾസും മണിപ്പുർ പൊലീസുമായും താഴ്വരയിൽ സംഘർഷം രൂക്ഷമാണ്. കുക്കി തീവ്രവാദികൾക്കായി തെരച്ചിലിനുപോയ പൊലീസ് സംഘത്തെ തടഞ്ഞെന്ന് ആരോപിച്ച് അസം റൈഫിൾസിന് എതിരായി മണിപ്പുർ പൊലീസ് കേസെടുത്തു. പൊലീസും അസം റൈഫിൾസുകാരും തർക്കിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സംഘർഷപ്രദേശങ്ങളിൽ പ്രത്യേക നിരോധിതമേഖല തീർത്തിട്ടുണ്ടെന്നാണ് അസം റൈഫിൾസ് അവകാശപ്പെടുന്നത്.

Previous Post

നാളികേരം കൂടുതൽ സംഭരിക്കും : കൃഷിമന്ത്രി പി പ്രസാദ്

Next Post

മോദിക്കെതിരെ അവിശ്വാസം ; ചര്‍ച്ച തുടങ്ങി, പ്രതിരോധമില്ലാതെ ഭരണപക്ഷം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
മോദിക്കെതിരെ-അവിശ്വാസം-;-ചര്‍ച്ച-തുടങ്ങി,-പ്രതിരോധമില്ലാതെ-ഭരണപക്ഷം

മോദിക്കെതിരെ അവിശ്വാസം ; ചര്‍ച്ച തുടങ്ങി, പ്രതിരോധമില്ലാതെ ഭരണപക്ഷം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.