Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

വമ്പോടെ ഫ്രാൻസ്‌ ; മൊറോക്കോയെ നാല് ഗോളിന് തകർത്ത് വനിതാ ഫുട്ബോൾ ലോകകപ്പ് ക്വാർട്ടറിൽ

by News Desk
August 9, 2023
in SPORTS
0
വമ്പോടെ-ഫ്രാൻസ്‌-;-മൊറോക്കോയെ-നാല്-ഗോളിന്-തകർത്ത്-വനിതാ-ഫുട്ബോൾ-ലോകകപ്പ്-ക്വാർട്ടറിൽ
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

അഡ്ലെയ്ഡ്
കാദിദിയാതു ഡിയാനിയുടെ ചിറകിൽ ഫ്രാൻസ് കുതിച്ചു. മൊറോക്കോയുടെ സ്വപ്നക്കുതിപ്പ് അവസാനിപ്പിച്ച് ഫ്രാൻസ് വനിതാ ഫുട്ബോൾ ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് മുന്നേറി (4–-0). ആതിഥേയരായ ഓസ്ട്രേലിയയാണ് ക്വാർട്ടറിൽ ഫ്രാൻസിന്റെ എതിരാളി. കന്നി ലോകകപ്പിനെത്തി പ്രീ ക്വാർട്ടർവരെ കുതിച്ച മൊറോക്കോയ്ക്ക് ഫ്രാൻസിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. കളി തുടങ്ങി അരമണിക്കൂറിനുള്ളിൽതന്നെ ആഫ്രിക്കൻ സംഘം തളർന്നു. ഡിയാനിയായിരുന്നു ഫ്രാൻസിന്റെ ഊർജം. ഒരു ഗോളിനെക്കൂടാതെ രണ്ടെണ്ണത്തിന് അവസരവുമൊരുക്കി. യൂജിൻ ലെ സൊമ്മെർ ഇരട്ടഗോൾ നേടി.

ആദ്യഗോൾ ഡിയാനി തൊടുത്തു. സക്കീന കർചായുയിയാണ് അവസരമൊരുക്കിയത്. ഈ ലോകകപ്പിൽ ഡിയാനിയുടെ നാലാമത്തെ ഗോൾ. അഞ്ച് മിനിറ്റിനുള്ളിൽ ഇരുപത്തെട്ടുകാരി കെൻസ ഡാലിക്ക് അവസരം നൽകി. മൂന്ന് മിനിറ്റിനുള്ളിൽ ലെ സൊമ്മെറിനും വഴിയൊരുക്കി. കളിയുടെ അവസാനഘട്ടത്തിൽ വിക്കി ബെച്ചൊയുടെ ക്രോസിൽ തലവച്ച് ലെ സൊമ്മെർ പട്ടിക പൂർത്തിയാക്കി.

2011ൽ സെമിയിൽ കടന്നതായിരുന്നു ഫ്രാൻസിന്റെ മികച്ച നേട്ടം. അവസാന നാല് ലോകകപ്പിലും ക്വാർട്ടറിൽ കടക്കാനായി. ഹെർവി റെനാർദാണ് ഫ്രാൻസിന്റെ പരിശീലകൻ. ജർമനിയും കൊളംബിയയും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് രണ്ടാംസ്ഥാനക്കാരായാണ് മൊറോക്കോ മുന്നേറിയത്. അവസാനകളിയിൽ കൊളംബിയയെ തോൽപ്പിച്ചപ്പോൾ ജർമനിയുടെ വഴിയാണ് അടഞ്ഞത്.

ഇന്നും നാളെയും കളിയില്ല ; ക്വാർട്ടർ 11നും 12നും
വനിതാ ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. ഇന്നും നാളെയും കളിയില്ല. വെള്ളിയാഴ്ച സ്പെയ്ൻ നെതർലൻഡ്സിനെയും ജപ്പാൻ സ്വീഡനെയും നേരിടും. ശനിയാഴ്ച ആദ്യകളി ഫ്രാൻസും ഓസ്ട്രേലിയയും തമ്മിലാണ്. ഇംഗ്ലണ്ടും കൊളംബിയയും തമ്മിലാണ് മറ്റൊരു മത്സരം.

ജപ്പാനാണ് ഇതിൽ കിരീടമുയർത്തിയ ഏക ടീം. നിലവിലെ ചാമ്പ്യൻമാരായ അമേരിക്ക ഉൾപ്പെടെ റാങ്കിങ് പട്ടികയിൽ ആദ്യ പത്തിലുള്ള നാല് ടീമുകൾ പുറത്തായി. 15നും 16നുമാണ് സെമി. 19ന് ലൂസേഴ്സ് ഫൈനൽ, 20ന് ഫൈനൽ.

Previous Post

വിൻഡീസിനെ പവൽ നയിച്ചു ; കുൽദീപിന്‌ മൂന്ന്‌ വിക്കറ്റ്‌

Next Post

പ്രമുഖ കൺസൾട്ടൻസി കമ്പനി ടിഎൻപി ഗ്രൂപ്പും കേരളത്തിലേക്ക്‌

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
പ്രമുഖ-കൺസൾട്ടൻസി-കമ്പനി-ടിഎൻപി-ഗ്രൂപ്പും-കേരളത്തിലേക്ക്‌

പ്രമുഖ കൺസൾട്ടൻസി കമ്പനി ടിഎൻപി ഗ്രൂപ്പും കേരളത്തിലേക്ക്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.