കൊച്ചി
സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ ഫെയ്സ്ബുക്കിൽ ആദരാഞ്ജലി അർപ്പിച്ച് നടൻ മമ്മൂട്ടി. വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയമാണിതെന്ന് മമ്മൂട്ടി കുറിച്ചു. അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ടുതന്നെ സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി അർപ്പിക്കുന്നതായും മമ്മൂട്ടി അറിയിച്ചു.