കൊച്ചി
സിദ്ദിഖ് ആദ്യമായി പങ്കാളിയായ നോക്കെത്താദൂരത്തു കണ്ണുംനട്ട് മുതലുള്ള സൗഹൃദമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്ന് നടൻ മോഹൻലാൽ. അവസാനചിത്രമായ ബിഗ് ബ്രദറിലും ആ സൗഹൃദം തുടർന്നു. വിയറ്റ്നാം കോളനി, ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്നീ ചിത്രങ്ങളിലും അദ്ദേഹവുമായി സഹകരിക്കാനായി. മലയാളസിനിമ എന്നും ഓർമിക്കുന്ന വലിയ സിനിമകൾ ചെയ്ത കൂട്ടുകൊട്ടാണ് സിദ്ദിഖ്–-ലാലിന്റേത്.
മലയാളസിനിമയ്ക്ക് എക്കാലവും ഓർമിക്കാൻ സാധിക്കുന്ന സിനിമ ചെയ്തയാളാണ് സിദ്ദിഖ്. സൗമ്യനായ അദ്ദേഹം എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. ആർട്ടിസ്റ്റുകൾക്ക് വളരെ കംഫർട്ടബിളായ സംവിധായകനായിരുന്നു സിദ്ദിഖ്. മരണവാർത്തയറിഞ്ഞപ്പോൾ അദ്ദേഹത്തിനെ കാണാൻ എത്തിച്ചേരാൻ കഴിയാത്തതിൽ വിഷമമുണ്ട്. അദ്ദേഹം ആശുപത്രിയിലായിരുന്നപ്പോൾ ഡോക്ടറെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുമായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.