തിരുവനന്തപുരം > ലൈഫ് ഭവന പദ്ധതിയിൽ 2017 മുതൽ ഇതുവരെ 3,48,026 വീടുകളുടെ നിർമാണം പൂർത്തിയാക്കിയതായി തദ്ദേശമന്ത്രി എം ബി രാജേഷ് നിയമസഭയെ അറിയിച്ചു. നാലു ഭവന സമുച്ചയങ്ങളിലായി 174 യൂണിറ്റുകളുടെ നിർമാണവും പൂർത്തിയാക്കി. 1,77,762 വീടുകളുടെയും 25 ഭവന സമുച്ചയങ്ങളുടെയും നിർമാണം പുരോഗമിക്കുന്നു. ഈ സമുച്ചയങ്ങളിൽ 1201 യൂണിറ്റുകളുണ്ട്.
തിരുവനന്തപുരം പൂവച്ചലിലും എറണാകുളം നെല്ലിക്കുഴിയിലും ഭവന സമുച്ചയം നിർമിക്കാൻ സ്ഥലം ലഭ്യമായി. പൂവച്ചലിൽ 114 യൂണിറ്റും നെല്ലുക്കുഴിയിൽ 24 യൂണിറ്റും ഉണ്ടാകും. ലൈഫ് പദ്ധതിക്കായി ഇതുവരെ 13,736.10 കോടി രൂപ ചെലവഴിച്ചു. ഭവനിനിർമാണവുമായി ബന്ധപ്പെട്ട സങ്കേതിക തടസ്സങ്ങൾ പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങളിലും ജില്ലാ തലത്തിലും സംവിധാനം നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു.