ദുബായ് > കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് താൽക്കാലികമായി അടച്ച് പൂട്ടിയ ദുബായ് എമിറേറ്റിലെ പൊതു പാർക്കുകളും രാത്രി നീന്തൽ ബീച്ചുകളും വീണ്ടും തുറന്നു. ഇത് സംബന്ധിച്ചു ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപനം നടത്തി. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മുൻകരുതൽ നടപടിയായാണ് സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചു പൂട്ടിയിരുന്നത്. ഇതിനിടെ അൽ ദഫ്ര മേഖലയിൽ നേരിയതോതിൽ മഴ രേഖപ്പെടുത്തി.