കോഴിക്കോട് > കോഴിക്കോട് നല്ലളത്തെ വികസന മാതൃക കേരളമാകെ പടർത്താൻ നമുക്കാകണമെന്ന് പൊതുമരാമത്ത് – ടുറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. നല്ലളത്ത് നാഷണൽ ഹൈവേയ്ക്ക് സമീപം വാഹനങ്ങൾ കൂട്ടിയിട്ട പ്രദേശം നവീകരിച്ച് പൊതുജനങ്ങൾക്ക് ഒത്തുകൂടാനുള്ള ഇടമാക്കി മാറ്റന്നതിനുളള പ്രാരംഭജോലികർ തുടങ്ങിയതായും അതിനായി ഒരുകോടി രൂപ അനുവദിച്ചതായും മന്ത്രി എഫ് ബി പോസ്റ്റിൽ പറഞ്ഞു. വാഹനങ്ങൾ കൂട്ടിയിടതിനെ തുടർന്ന് കാടുകയറി ഇഴജന്തുക്കളുടേയും സാമൂഹ്യവിരുദ്ധരുടേയും കേന്ദ്രമായിരുന്ന പാതയോരമാണ് നവീകരിക്കുന്നത്.
‘നല്ലളത്ത് നാഷണൽ ഹൈവേയ്ക്ക് സമീപം വർഷങ്ങളായി കൊണ്ടിട്ട വാഹനങ്ങൾ കാരണം ജനങ്ങൾക്ക് വലിയ പ്രയാസമായിരുന്നു.
2021 മെയ് 20 ന് ഈ സർക്കാർ വന്ന ഉടൻ തന്നെ ഈ വാഹനങ്ങൾ മാറ്റിക്കുകയും ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം മനോഹരമായ ഇടങ്ങളായി മാറ്റാൻ നിശ്ചയിക്കുകയും ചെയ്തു. പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ യോജിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നല്ലളം നാഷണൽ ഹൈവേയ്ക്ക് അരികിലെ കാട് കയറിക്കിടന്നിരുന്ന സ്ഥലം അമിനിറ്റീസ് പാർക്കായി മാറ്റുകയാണ്. ഒരു കോടി രൂപ അതിനുവേണ്ടി അനുവദിച്ചു.’മന്ത്രി പറഞ്ഞു.
ഇത് ഒരു തുടക്കമാണ്. നല്ലളം മോഡൽ കേരളമാകെ പടർത്തണമെന്നും നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് മന്ത്രി പറഞ്ഞു.