ന്യൂഡൽഹി> കലാപം രൂക്ഷമായി തുടരുന്ന മണിപ്പുരിൽ ഇടപെടലുമായി സുപ്രീംകോടതി. പ്രശ്നപരിഹാരത്തിനായി മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു. ഗീത മിത്തൽ, ശാലിനി പി. ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്ന സമിതിയാണ് രൂപീകരിച്ചത്. മനുഷ്യാവകാശ വിഷയങ്ങൾ, ക്യാമ്പുകളിലെ സാഹചര്യം, പുനരധിവാസം എന്നിവയെ സംബന്ധിച്ച് സമിതി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.