ദുബായ് > ദുബായിലേക്ക് റെക്കോഡ് ഭേദിച്ച് സഞ്ചാരികളുടെ ഒഴുക്ക്. 2023-ലെ ആദ്യ ആറ് മാസങ്ങളിൽ, ദുബായ് നഗരത്തിൽ 8.55 ദശലക്ഷം അന്തർദ്ദേശീയ സഞ്ചാരികൾ സന്ദർശനം നടത്തി, 2019 ആദ്യ പാദത്തിൽ ൽ 8.36 ദശലക്ഷം വിനോദസഞ്ചാരികളായിരുന്നു.
ദുബായിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലമായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ദുബായ് നഗരം ക്രമാനുഗതമായി മുന്നേറുകയാണെന്നാണ് . 2023-ന്റെ ആദ്യ പകുതി ടൂറിസം വ്യവസായത്തിന്റെ എക്കാലത്തെയും മികച്ച പ്രകടനമാണ്.
എമിറേറ്റിലെ ഹോട്ടലുകൾ കോവിഡ് മഹാമാരിക്ക് മുന്നേയുള്ള സ്ഥിതി യെ മറികടന്നു. ശരാശരി ഹോട്ടൽ താമസം 78 ശതമാനമാണ്, ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. റെക്കോർഡ് പ്രകടനം ആഗോളതലത്തിൽ അതിവേഗം വീണ്ടെടുക്കുന്ന ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുന്നു, കൂടാതെ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് ഈ വർഷം 80-95 ശതമാനം വരെ എത്തുമെന്ന് യുഎൻ വേൾഡ് ട്രേഡ് ഓർഗനൈസേഷൻ നടത്തിയ അനുമാനത്തേക്കാൾ വളരെ കൂടുതലാണ്.