ഷാര്‍ജ> തനിക്ക് മുമ്പിലുള്ള മനുഷ്യത്വ വിരുദ്ധതയെ ചോദ്യം ചെയ്യുന്ന എഴുത്തുകളാണ് സമൂഹത്തിന് ആവശ്യമെന്ന് സംസ്കാരിക പ്രവര്ത്തകന് ഷാജഹാന് എ ടി പറഞ്ഞു. ജനതാ കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ ഇ കെ ദിനേശന്റെ ഇന്ത്യ @ 75- ഗാന്ധിജി, അംബേദ്കര്‍, ലോഹ്യ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി നടന്ന സംവാദത്തിലാണ് ഈ അഭിപ്രായം. പരിപാടിയില്‍ ടെന്നിസന് ചേന്നപ്പിള്ളി സ്വാഗതം പറഞ്ഞു.
ടി. ജെ ബാബു അധ്യക്ഷത വഹിച്ചു. പുസ്തകത്തില്‍ അവതരിപ്പിച്ച ഗാന്ധിജി, അംബേദ്ക്കര്‍, ലോഹ്യ എന്നിവരുടെ ആശയങ്ങള്‍ നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ സൂചകങ്ങളാണെന്ന് തുടര്‍ന്ന് സംവാദത്തില്‍ പങ്കെടുത്ത അന്‍വര്‍ നഹ, ഉഷ ഷിനോജ്, അനില്‍ ശിവ, അബുലൈസ് എടപ്പാള്‍, പ്രജീഷ് ബാലുശ്ശേരി, അസി, അനില്‍കുമാര്‍ സി പി, നവാസ് പുത്തന്‍പള്ളി, ബഷീര്‍ മുളിവയല്‍ തുടങ്ങിയവര്‍ പറഞ്ഞു. ഇ കെ ദിനേശന് മറുപടി പറഞ്ഞു. സുനില്‍ പാറേമ്മല്‍ നന്ദി പറഞ്ഞു.