മുംബൈ > മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ 2022ൽ ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫ. ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രോഹിത് ഡിയോ കോടതിമുറിയിൽ അപ്രതീക്ഷിതമായി രാജിപ്രഖ്യാപനം നടത്തി. നാഗ്പുർ ബെഞ്ചിലെ സിറ്റിങ്ങിനിടെ ആയിരുന്നു രാജിപ്രഖ്യാപനം.
ആത്മാഭിമാനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ആരോടും വിരോധമില്ല. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പുതരണം. ആരോടെങ്കിലും കർക്കശമായി പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം- ഡിയോ കോടതിമുറിയിൽ പറഞ്ഞു.
സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് പിന്നീട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. 2025 ഡിസംബർ നാലിനാണ് അദ്ദേഹം വിരമിക്കേണ്ടത്.