ന്യൂഡല്‍ഹി
ഈ മാസം 12ലെ ഗുസ്തി ഫെഡറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന് പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമക്കേസിലെ പ്രധാന സാക്ഷി മത്സരിക്കും. 2010 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവ് കൂടിയായ ഗുസ്തി താരം അനിത ഷിയോറന് തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ജയിക്കുകയാണെങ്കില്‍ ഗുസ്തി ഫെഡറേഷനെ നയിക്കുന്ന ആദ്യ വനിതയാകും ഈ മുപ്പത്തെട്ടുകാരി. ഫെഡറേഷന് ഭരണം തിരികെപിടിക്കാന്‍ സഹായികളെ കൂട്ടത്തോടെ രംഗത്ത് ഇറക്കിയിരിക്കുയാണ് ബ്രിജ് ഭൂഷണ്.