നേപിത
മ്യാന്മറിൽ പുറത്താക്കപ്പെട്ട നേതാവ് ഓങ് സാൻ സൂചിക്ക് ശിക്ഷാ ഇളവ് നൽകി സൈനിക കോടതി. അഞ്ചു കേസിലാണ് ഇളവ്. എന്നാൽ, മറ്റ് കേസുകളിലായി 27 വർഷം തടവ് ബാക്കിയുണ്ട്. ബുദ്ധമതാഘോഷത്തിന്റെ ഭാഗമായാണ് ശിക്ഷാഇളവ് ലഭിച്ചത്.
അട്ടിമറിയിലൂടെ പുറത്താക്കിയശേഷം നിരവധി കേസുകളാണ് സൂചിക്കുമേൽ സൈനിക ചുമത്തിയത്. ഇതിൽ 19 കേസിലായി 33 വർഷം തടവ് വിധിച്ചിരുന്നു. അതിനിടെ, രാജ്യത്തെ അടിയന്തരാവസ്ഥ ആറുമാസത്തേക്കുകൂടി നീട്ടിയുള്ള സൈനികഭരണത്തിന്റെ പ്രഖ്യാപനത്തെ അമേരിക്ക വിമർശിച്ചു. 2021 ഫെബ്രുവരി ഒന്നിലെ അട്ടിമറിക്കു പിന്നാലെ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അടിയന്തരാവസ്ഥ പലതവണയായി നീട്ടിക്കൊണ്ടുപോകുകയാണ്.