ന്യൂഡൽഹി> മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേൽ പ്രധാനമന്ത്രി നരേന്ദ്രമോഡി മറുപടി പറയും. ലോക്സഭയിൽ ആഗസ്ത് എട്ടുമുതൽ നടക്കുന്ന ചർച്ചയിൽ പത്തിനാണ് പ്രധാനമന്ത്രിയുടെ മറുപടി . ദേശീയ വാർത്ത ഏജൻസിയായ എഎൻഐയാണ് തീയതി പുറത്തുവിട്ടത്.
ജൂലൈ 26ന് കോൺഗ്രസ് ലോക്സഭാ ഉപനേതാവും നോർത്ത് ഈസ്റ്റിൽ നിന്നുള്ള എംപിയുമായ ഗൗരവ് ഗോഗോയ് ആണ് പ്രതിപക്ഷ സംഖ്യമായ ഇന്ത്യയ്ക്ക് വേണ്ടി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷട്ര സമിതി (ബിആർസ്) പാർട്ടിയും വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി തേടിയിരുന്നു.