Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

രാജീവ്‌ ഗാന്ധി 
ആർഎസ്‌എസുമായി 
ചര്‍ച്ച നടത്തി ; വെളിപ്പെടുത്തൽ പത്രപ്രവർത്തകയായ നീരജ ചൗധുരിയുടെ ‘ഹൗ പ്രൈംമിനിസ്‌റ്റേഴ്‌സ്‌ ഡിസൈഡ്‌’ എന്ന പുസ്‌തകത്തിൽ

by News Desk
July 31, 2023
in INDIA
0
രാജീവ്‌-ഗാന്ധി-
ആർഎസ്‌എസുമായി-
ചര്‍ച്ച-നടത്തി-;-വെളിപ്പെടുത്തൽ-പത്രപ്രവർത്തകയായ-നീരജ-ചൗധുരിയുടെ-‘ഹൗ-പ്രൈംമിനിസ്‌റ്റേഴ്‌സ്‌-ഡിസൈഡ്‌’-എന്ന-പുസ്‌തകത്തിൽ
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി ആർഎസ്എസ് നേതൃത്വവുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്തൽ. മുതിര്ന്ന പത്രപ്രവർത്തക നീരജ ചൗധുരിയുടെ ഉടൻ പുറത്തിറങ്ങുന്ന ‘ഹൗ പ്രൈംമിനിസ്റ്റേഴ്സ് ഡിസൈഡ്’ എന്ന പുസ്തകത്തിലാണ് കോൺഗ്രസ് നേതൃത്വവും ആർഎസ്എസ് നേതൃത്വവും എൺപതുകളിൽ പലവട്ടം കൂടിയാലോചന നടത്തിയതിന്റെ വിശദമാശം പുറത്തുവിടുന്നത്.

അടിയന്തരാവസ്ഥാഘട്ടത്തിൽ ആർഎസ്എസ് നേതൃത്വം പ്രധാനമന്ത്രിഇന്ദിരാ ഗാന്ധിയുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ, ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ഇന്ദിര തയ്യാറായില്ല. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തിൽനിന്ന് പുറത്തുപോയ ഇന്ദിര 1980ൽ വീണ്ടും പ്രധാനമന്ത്രിയായി. 1982ൽ അന്നത്തെ ആർഎസ്എസ് തലവൻ ബാലാസാഹെബ് ദേവ്റസിന്റെ സഹോദരൻ ഭാവുറാവു ദേവ്റസുമായി കൂടിക്കാഴ്ച നടത്താൻ ഇന്ദിര മകൻ രാജീവിനോട് നിര്ദേശിച്ചു. ആർഎസ്എസിന്റെ രാഷ്ട്രീയകാര്യങ്ങളുടെ ചുമതല അക്കാലത്ത് ഭാവുറാവുവിനായിരുന്നു. ഇന്ദിരയുടെ വിശ്വസ്തനായ കപിൽ മോഹൻ എന്ന ബിസിനസുകാരന് കോൺഗ്രസ്–- ആർഎസ്എസ് ചർച്ചകൾക്ക് ഇടനിലക്കാരനായി.

1982–-84 കാലയളവിൽ മൂന്നുവട്ടം രാജീവ് ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. അടച്ചിട്ടിരിക്കയായിരുന്ന ബാബറി മസ്ജിദ് 1986ലാണ് പൂജകൾക്കായി രാജീവ് ഗാന്ധി തുറന്നുകൊടുക്കുന്നത്. ആർഎസ്എസ് താൽപ്പര്യപ്രകാരമായിരുന്നു നീക്കം. ഇതോടെയാണ് അയോധ്യാപ്രസ്ഥാനം ശക്തിപ്രാപിക്കുന്നതും സംഘപരിവാർ ഇന്ത്യയിൽ രാഷ്ട്രീയശക്തിയായി വളർന്നതും.

കപിൽ മോഹന്റെ ഡൽഹി പുസാ റോഡിലെ 46–-ാം നമ്പർ വസതിയിൽ 1982 സെപ്തംബറിലാണ് രാജീവ് ഗാന്ധിയും ഭാവുറാവു ദേവ്റസും ആദ്യം കൂടിക്കാഴ്ച നടത്തിയത്. രണ്ടാമത്തെ കൂടിക്കാഴ്ചയും പുസാ റോഡ് വസതിയിലായിരുന്നു. പിന്നീട് ഡൽഹി ഫ്രണ്ട്സ് കോളനിയിൽ കപിൽ മോഹന്റെ അനന്തരവൻ അനിൽ ബാലിയുടെ വസതിയിലും രാജീവും ദേവ്റസും കൂടിക്കാഴ്ച നടത്തി. 1991 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പായും ചർച്ച നടത്തി. പത്ത് ജൻപഥിലായിരുന്നു കൂടിക്കാഴ്ച.

രാജീവ് ഗാന്ധിയും ദേവ്റസുമായുള്ള ആദ്യ കൂടിക്കാഴ്ചകൾക്ക് വഴിയൊരുക്കിയത് ഇന്ദിരയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന എം എൽ ഫൊത്തേദാറാണെന്നും പുസ്തകത്തിൽ പറയുന്നു. രാജീവ് ഗാന്ധിയിൽ ഹൈന്ദവാശയങ്ങളുടെ സ്വാധീനമുണ്ടായത് ഫൊത്തേദാറിലൂടെയാണെന്നും പുസ്തകം വിവരിക്കുന്നു.

Previous Post

ഭിക്ഷാടന മാഫിയയിൽനിന്ന്‌ ആദിവാസി സ്ത്രീയെയും 
മക്കളെയും പൊലീസ്‌ രക്ഷിച്ചു

Next Post

കത്തോലിക്കാസഭയെ ബിജെപി സര്‍ക്കാര്‍ 
തിരിഞ്ഞുനോക്കുന്നില്ല : ഇംഫാൽ ആർച്ച്‌ ബിഷപ്‌

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കത്തോലിക്കാസഭയെ-ബിജെപി-സര്‍ക്കാര്‍-
തിരിഞ്ഞുനോക്കുന്നില്ല-:-ഇംഫാൽ-ആർച്ച്‌-ബിഷപ്‌

കത്തോലിക്കാസഭയെ ബിജെപി സര്‍ക്കാര്‍ 
തിരിഞ്ഞുനോക്കുന്നില്ല : ഇംഫാൽ ആർച്ച്‌ ബിഷപ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.