സാൻ ജുവാൻ > അന്താരാഷ്ട്ര വോളിബോൾ ഫെഡറേഷൻ്റെ അണ്ടർ – 19 ചാമ്പ്യൻഷിപ്പ് അർജൻ്റീനയിലെ സാൻ ജുവാനിൽ വച്ച് ആഗസ്റ്റ് 2 മുതൽ 11 വരെ നടക്കും. ഇന്ത്യയടക്കം ഇരുപത് ലോക രാജ്യങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ആഗസ്റ്റ് 2ന് ഇന്ത്യ ഫ്രാൻസിനെയും, ന് ജപ്പാനേയും, 5ന് സ്ലോവേനിയേയും നേരിടും. ജൂലൈ 14ന് ഗുജറാത്തിലെ ഭാവ്നഗറിൽ വച്ചനടന്ന സെലക്ഷൻ ക്യാമ്പിൽ നിന്നാണ് ഇന്ത്യൻ ടീമിനെ തെരെഞ്ഞെടുത്തത്. കേരളത്തിൽ നിന്ന് ജിമ്മി ജോർജ്ജ് വോളിബോൾ അക്കാദമിയിൽ പരിശീലനം ലഭിച്ച, പേരാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി നിക്കോളാസ് ചാക്കോ തോമസ് ഇന്ത്യൻ ടീമിലുണ്ട്. വള്ളിത്തോട് കുഴിപ്പള്ളിയിൽ ജോർജിന്റെയും കുവൈറ്റിൽ ഗവൺമെൻ്റ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്ന ബീന ജോർജിന്റെയും ഏക മകനാണ്.