ദോഹ > ഖത്തർ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ കിംസ് ഹെൽത്ത് കെയർ ഹോസ്പിറ്റൽ, ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ എന്നിവരുടെ സംയുക്ത സഹകരണത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വക്രയിലെ കിംസ് ഹെൽത്ത് കെയർ ഹോസ്പിറ്റലിൽ രാവിലെ ആറിന് തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് 12 വരെ നീണ്ട ക്യാമ്പിൽ മുന്നൂറോളം പേർ പങ്കെടുത്തു.
ജനറൽ മെഡിസിൻ, ഓഫ്താൽമോളജി, ഇന്റേണൽ മെഡിസിൻ, സർജറി, ദന്തിസ്റ്റ്, ഓർത്തോ, ഇ.എൻ .ടി, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായി. ഇന്ത്യൻ ഫാർമിസ്റ്റ് അസോസിയേഷൻ ഖത്തർ തയ്യറാക്കിയ കൗണ്ടറിൽ നിന്നും ആവശ്യക്കാർക്ക് മരുന്നുകൾ സൗജന്യമായി നൽകി.
ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് മെഡിക്കൽ ക്യമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കിംസ് ഹെൽത്ത് കെയർ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സുപ്രകാശൻ, നോർക്ക റൂട്സ് ഡയറക്ടർ ഇ എം സുധീർ, ഇന്ത്യൻ ഫാർമിസ്റ്റ് അസോസിയേഷൻ സെക്രട്ടറി സുഹൈൽ, ലോക കേരള സഭാംഗം സുനിൽ, സംസ്കൃതി മിസെയിദ് യൂണിറ്റ് പ്രസിഡന്റ് ബിജു പി മംഗലം, സെക്രട്ടറി ചിന്ദു രാജ്, മെഡിക്കൽ ക്യാമ്പ് കൺവീനർ ബിനോയ് എബ്രഹാം, സെക്രട്ടറി സൾട്ടാസ്, സാമുവേൽ, വൈസ് പ്രസിഡന്റ് അബ്ദുൽ മനാഫ്, വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ്, വനിതാ വേദി പ്രസിഡന്റ് പ്രതിഭ രതീഷ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.