തൃക്കാക്കര> തൃക്കാക്കര നഗരസഭ അധ്യക്ഷയായി യു ഡി എഫിലെ രാധാമണി പിള്ള വിജയിച്ചു. അജുന ഹാഷിമായിരുന്നു എൽഡി എഫ് സ്ഥാനാർത്ഥി. 43 അംഗ കൗൺസിലിൽ രാധാമണി പിളളക്ക് 24 വോട്ടു നേടി. മുൻ നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ വോട്ട് അസാധുവാക്കി. വോട്ടെണ്ണും മുമ്പ് ഇറങ്ങി പോയി.അജുന ക്ക് 17 വോട്ടുകൾ ലഭിച്ചു.
വിപ്പ് കൈപ്പറ്റാതിരുന്ന ലീഗ് അംഗങ്ങളും ഇടഞ്ഞ് നിന്ന നാല് വിമത കൗൺസിലർമാരും യു ഡി എഫിന് വോട്ടുചെയ്തു.
വോട്ട് അസാധുവാക്കിയ അജിതക്കെതിരെ പാർട്ടി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
തൃക്കാക്കരയിലെ 43 അംഗ കൗൺസിലിൽ യുഡിഎഫിന് 21, എൽഡിഎഫിന് 17, സ്വതന്ത്രർ അഞ്ച് എന്നിങ്ങനെയായിരുന്നു കക്ഷിനില.