Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ശൗചാലയം, ആരോഗ്യം; സർവേകൾ കേന്ദ്രത്തിന്‌ അനുകൂലമാകുന്നില്ല: ഐഐപിഎസ്‌ ഡയറക്‌ടറെ സസ്‌പെൻഡ്‌ ചെയ്‌തു

by News Desk
July 29, 2023
in INDIA
0
ശൗചാലയം,-ആരോഗ്യം;-സർവേകൾ-കേന്ദ്രത്തിന്‌-അനുകൂലമാകുന്നില്ല:-ഐഐപിഎസ്‌-ഡയറക്‌ടറെ-സസ്‌പെൻഡ്‌-ചെയ്‌തു
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സ്റ്റഡീസ് ഡയറക്ടർ കെ എസ് ജയിംസിനെ സസ്പെൻഡ് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഐഐപിഎസ് ആണ് ദേശീയ കുടുംബാരോഗ്യ സർവേകൾ തയ്യാറാക്കുകയും, കേന്ദ്ര സർക്കാരിനുവേണ്ടി ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്യുന്നത്. “ദ വയർ’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഐഐപിഎസ് നടത്തിയ സർവേകളിൽ വന്ന ചില ഡാറ്റകളിൽ കേന്ദ്രസർക്കാർ തൃപ്തരല്ലാത്തതിനാൽ ജെയിംസിനോട് രാജിവെക്കാൻ നേരത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്നതായി “ദ വയർ’ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ കാരണങ്ങളാൽ സ്ഥാനമൊഴിയാൻ അദ്ദേഹം തയ്യാറായില്ല. 28ന് വൈകുന്നേരമാണ് സസ്പെൻഷൻ കത്ത് ജെയിംസിന് ലഭിച്ചത്. റിക്രൂട്ട്മെന്റിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ വിചിത്രനീക്കമെന്നും വാർത്തയിൽ പറയുന്നു.

കേന്ദ്ര സർക്കാരിന് ഗുണമുള്ളതും, തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ രീതിയിൽ ഡാറ്റകളും സർവേകളും വരാത്തതാണ് ആരോഗ്യമന്ത്രാലയത്തെ ചൊടിപ്പിച്ചത്. ഇന്ത്യയിലെ പത്തൊൻപത് ശതമാനം വീടുകളും ഒരു ടോയ്ലറ്റ് സൗകര്യവും ഉപയോഗിക്കുന്നില്ലെന്നും, തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തുന്നുവെന്നും ഐഐപിഎസ് ഒരു സർവേയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യം പൂർണമായും ടോയ്ലറ്റ് സൗകര്യമുള്ള രാജ്യമായി മാറിയെന്നായിരുന്നു നരേന്ദ്ര മോദി സർക്കാരിന്റെ അവകാശവാദം.

നാൽപത് ശതമാനത്തിലധികം കുടുംബങ്ങൾക്ക് പാചകം ചെയ്യാനാവശ്യമായ ഇന്ധനവും സൗകര്യവും ലഭിക്കുന്നില്ലെന്ന ഐഐപിഎസ് സർവേഫലം ഉജ്ജ്വല യോജനയുടെ വിജയത്തിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ, ജനസംഖ്യയുടെ പകുതിയിലധികം, 57 ശതമാനത്തിന് എൽപിജിയോ പ്രകൃതിവാതകമോ ലഭ്യമല്ലെന്നും ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇന്ത്യയിൽ അനീമിയ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ദേശീയ കുടുംബാരോഗ്യ സർവേയുടെ ഭാഗമായി ഐഐപിഎസ് പറഞ്ഞിരുന്നു. ഈ റിപ്പോർട്ട് തള്ളാൻ സർക്കാർ ആലോചിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ ജീവിതാവസ്ഥകൾ പുറത്തുവരുന്നതിൽ കേന്ദ്രസർക്കാർ പലപ്പോഴും നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. 2019 ജനുവരിയിൽ തൊഴിലില്ലായ്മ ഡാറ്റ സർക്കാർ തടഞ്ഞുവച്ചിരുന്നു, പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമാണ് അത് പുറത്തുവിട്ടത്. ഇത് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ അംഗങ്ങളുടെ രാജിയിലേക്ക് നയിച്ചിരുന്നു. 2021-ൽ നടക്കേണ്ടിയിരുന്ന ദശാബ്ദ സെൻസസ് കേന്ദ്ര സർക്കാർ ഇതുവരെ നടത്തിയിട്ടില്ല. 150 വർഷത്തിനിടെ ആദ്യമായാണ് സെൻസസ് മാറ്റിവയ്ക്കുന്നത്.

Previous Post

കൊലവിളി നടത്തിയ ബിജെപി – സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണം: വിഡി സതീശൻ

Next Post

കുട്ടിക്കായി വ്യാപക തെരച്ചിൽ; വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന്‌ പൊലീസ്‌

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കുട്ടിക്കായി-വ്യാപക-തെരച്ചിൽ;-വിവരം-ലഭിക്കുന്നവർ-അറിയിക്കണമെന്ന്‌-പൊലീസ്‌

കുട്ടിക്കായി വ്യാപക തെരച്ചിൽ; വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന്‌ പൊലീസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.