മക്ക > ഈ വർഷം ഹജ്ജ് സേവനം നിർവ്വഹിച്ച ഇന്ത്യൻ വെൽഫയർ അസോസിയേഷന്റെ (ഐവ) വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. പങ്കെടുത്ത എല്ലാ വളണ്ടിയർമാരും അവർ ചെയ്ത സേവനങ്ങൾ വിലയിരുത്തി. വിവിധ ഇനം ഭക്ഷണ സാധനങ്ങളും കുടിവെള്ളം മുതലായവയുടെ വിതരണവും, മക്ക- അസീസിയ- അറഫ- മുസ്ദലിഫ- മീന സേവനങ്ങൾ, ഹോസ്പിറ്റൽ സേവനങ്ങൾ തുടങ്ങിയവയിൽ സ്ത്രീകളടക്കമുള്ളവരുടെ പ്രവർത്തനം ശ്ലാഘനീയമായിരുന്നു. പങ്കെടുത്ത എല്ലാവരും അവരുടെ പ്രവർത്തനം അവതരിപ്പിച്ചു. അടുത്ത വർഷം മക്കയിൽ കൂടുതൽ വളണ്ടിയർമാരെ ഇറക്കാൻ യോഗം തീരുമാനിച്ചു.
ജിദ്ദാ ഭാരവാഹികളായ സലാഹ് കാരാടൻ, നാസർ ചാവക്കാട് എന്നിവർ ഐവയുടെ ഇതുവരെയുള്ള പ്രവർത്തനം അംഗങ്ങളെ ധരിപ്പിച്ചു. ജിദ്ദ പ്രവർത്തക സമിതി അംഗം നജ്മുദ്ദീനും യോഗത്തിൽ പങ്കെടുത്തു. പ്രവർത്തനം കൂടുതൽ സജീവമാക്കാൻ ഐവ മക്ക ചാപ്റ്റർ ഭാരവാഹികളായി
ഹാരിസ് കണ്ണിപ്പോയിൽ ( പ്രസിഡൻ്റ്) ഇബ്രാഹിം നെച്ചിതടയൻ ( ജനറൽ സിക്രട്ടറി ) അബൂബക്കർ തങ്കയത്തിൽ ( ട്രഷറർ ) അക്തർ ഹുസ്സൈൻ , സക്കീർ ഹുസ്സൈൻ മുഹമ്മദ് കുഞ്ഞു ( വെസ് പ്രസിഡന്റുമാർ ) മഹ്ബൂബ് ടി, ഷൈൻ ഇസ്മാഇൽ അസൂറ ( സിക്രട്ടറിമാർ ) ജസീല അബൂബക്കർ ( വനിത വിംഗ് കൊഓർഡിനേറ്റർ ) എന്നിവരെ തിരഞ്ഞെടുത്തു.
പ്രവർത്തക സമിതി അംഗങ്ങളായി ഹുമയൂൺ അർഷദ്, ഷാഹുൽ ഹമീദ്, മുസ്തഫ , അൻസാർ , അനസ് മുഹമ്മദ്, മുഹമ്മദ് ഇംറാൻ ഷേക്ക് , അൻസു ഹനീഫ , മുഹമ്മദ് അക്തർ , ഷംനാട് സകരിയ , റംഷദ് ബദറുദ്ദീൻ , അസ്കർ, നിസാർ , മുസമ്മൽ, തസ്ലീന , മുഹ്സിന , സറീഫുൽ ഖാൻ, അബൂബക്കർ , അൻസാർ , അഷ്റഫ് , മുഹമ്മദ് സാക്കിർ , മുഹമ്മദ് സാബിർ , സലാം എന്നിവരേയും തിരഞ്ഞെടുത്തു. ജിദ്ദാ ഭാരവാഹികൾ റിട്ടേണിംഗ് ഓഫീസർമാരായിരുന്നു. ജനറൽ സിക്രട്ടറി ഇബ്രാഹീം നന്ദിയും ഹാരിസ് കണ്ണിപ്പോയിൽ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് ഹാരിസ് കണ്ണിപ്പോയിൽ, ജനറൽ സെക്രട്ടറി ഇബ്രാഹിം നെച്ചിതടയൻ, ട്രഷറർ അബൂബക്കർ തങ്കയത്തിൽ, വനിതവിംഗ് കോർഡിനേറ്റർ ജസീല അബൂബക്കർ