കാബൂൾ
കനത്ത മഴയെത്തുടർന്ന് മധ്യ അഫ്ഗാനിസ്ഥാനിൽ ശനി രാത്രിയുണ്ടായ മിന്നൽപ്രളയത്തിൽ മരണം 26 ആയി. 40 പേരെ കാണാതായി. വെള്ളിമുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മഴയുമായി ബന്ധപ്പട്ട അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ഇതോടെ 31 ആയി. മൈദാൻ വാർദക് പ്രവിശ്യയിലെ ജാൽറസ് ജില്ലയിലാണ് നാശനഷ്ടങ്ങൾ കൂടുതലായി സംഭവിച്ചത്. 604 വീട് തകർന്നു.