ചെന്നൈ
മണിപ്പുരിലെ കായിക താരങ്ങളെ പരിശീലനത്തിന് തമിഴ്നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പരിശീലനത്തിനായി സൗകര്യങ്ങൾ ഒരുക്കാൻ കായിക മന്ത്രി ഉദയനിധി സ്റ്റാലിന് നിർദേശം നൽകി. ഖേലോ ഇന്ത്യ, ഏഷ്യൻ ഗെയിംസ് പോലുള്ള മത്സരങ്ങൾക്ക് പരിശീലിക്കാൻ സാധിക്കുന്ന സാഹചര്യമല്ല മണിപ്പുരിലേത്. സ്നേഹത്തിലും കരുതലിലും ജീവിക്കുന്നതാണ് തമിഴ് സംസ്കാരമെന്നും സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.