ഭുവനേശ്വർ
പ്രീ പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ അധ്യയനം നടത്താന്‍ സ്കൂളുകളെ അനുവദിച്ച് സിബിഎസ്ഇ. നിലവില്‍ സിബിഎസ്ഇ സ്കൂളുകളില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് അധ്യയനം നടക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പുതിയ മാറ്റം സംബന്ധിച്ച സർക്കുലർ സിബിഎസ്ഇ വെള്ളിയാഴ്ച പുറത്തിറക്കി.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട 22 ഭാഷകളിലായി പാഠ പുസ്തകങ്ങൾ തയാറാക്കാൻ എൻസിഇആർടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത അധ്യയനവർഷം മുതൽ ഈ പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാക്കും. ഈ ഭാഷകളിൽ പരീക്ഷ നടത്താനും ക്രമീകരണം ഏർപ്പെടുത്തുമെന്നും- മന്ത്രി പറഞ്ഞു.