ന്യൂഡല്‍ഹി
മണിപ്പുരിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ സംഭവങ്ങളെക്കുറിച്ച് ഒരു മാസം മുമ്പ് അറിഞ്ഞിട്ടും നടപടിയെടുക്കാതെ ദേശീയ വനിതാ കമീഷൻ (എൻസിഡബ്ല്യു). കുക്കി വനിതകളെ നഗ്നരാക്കി നടത്തിയതടക്കമുള്ള വീഡിയോ സഹിതം ജൂണ്‍ 12ന് കമീഷന് പരാതി ലഭിച്ചിരുന്നു. നോർത്ത് അമേരിക്കൻ മണിപ്പുർ ട്രൈബൽ അസോസിയേഷനാണ് പരാതി നല്‍കിയത്. എന്നാല്‍, സ്ത്രീകള്‍ക്കെതിരായി നിഷ്ഠൂര സംഭവത്തെ പരസ്യമായി അപലപിക്കാന്‍പോലും കമീഷന് അധ്യക്ഷ രേഖ ശര്‍മ തയാറായില്ല.
നിരവധി പരാതികള്‍ ലഭിച്ചെന്നും അവയുടെ ആധികാരിത ബോധ്യപ്പെട്ടില്ലെന്നുമാണ് വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നതോടെ രേഖ ശര്‍മ പ്രതികരിച്ചത്.