കൊച്ചി
മണിപ്പുരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഗൗരവമുള്ളതാണെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ ശാക്തീകരണ സഹമന്ത്രി രാംദാസ് അത്തേവാല. കേന്ദ്രസർക്കാർ നടപ്പാക്കുന്ന തൊഴിൽമേളയുടെ ഭാഗമായി കൊച്ചിയിലെത്തിയതായിരുന്നു മന്ത്രി.
മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കുക്കികളും മെയ്ത്തികളും തയ്യാറാകണം. അക്രമികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളം പദ്ധതികൾ സമർപ്പിച്ചാൽ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് പണം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു