ബാലി> ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ വീണ് കഴുത്തൊടിഞ്ഞ് ഇൻഡൊനീഷ്യൻ ഫിറ്റ്നസ് ഇൻഫ്ലുവൻസർ ജസ്റ്റിൻ വിക്കിക്ക് ദാരുണാന്ത്യം. പരിശീലനത്തിനിടെ ബാർബെൽ ഉയർത്തുന്നതിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നു.
ഭാരം താങ്ങാൻ കഴിയാതെ നിൽക്കുന്ന ജസ്റ്റിനെ പിറകിൽ നിൽക്കുന്നയാൾ താങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജസ്റ്റിൻ വീഴുന്നതും ബാർബെൽ ഷോൾഡറിൽ നിന്ന് കഴുത്തിലേക്ക് നീങ്ങുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
#justynvicky #gymtragedi #fatalinjuri pic.twitter.com/f0E7wQHgBN
— Roy Stefanus (@royeknus) July 21, 2023