ന്യൂഡല്ഹി
മണിപ്പുരില് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില് നടപടിയെടുക്കാന് 77 ദിവസം വേണ്ടിവന്നെന്നും വീഡിയോ സമൂഹമാധ്യമങ്ങളില് തരംഗമാകേണ്ടി വന്നെന്നും നടി പ്രിയങ്ക ചോപ്ര. പ്രതികള്ക്ക് കഠിനമായ ശിക്ഷതന്നെ നല്കണമെന്നും രാജ്യത്ത് നീതി നടപ്പാക്കണമെന്നും പ്രിയങ്ക പറഞ്ഞു. സ്ത്രീകളെ കരുവാക്കുന്ന നടപടി അനുവദിക്കാനാകില്ല. ഇതിലൊരു ന്യായീകരണത്തിനും അടിസ്ഥാനമില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. അക്ഷയ് കുമാര്, സഞ്ജയ് ദത്ത്, എക്ത കപൂര്, ജയ ബച്ചന് തുടങ്ങിയ പ്രമുഖരും മണിപ്പുര് വിഷയത്തില് നേരത്തേ പ്രതികരണവുമായി രംഗത്തെത്തി.















