ന്യൂഡൽഹി
പുസ്തകങ്ങളുടെയും സിനിമകളുടെയും പേരിൽ ആളുകൾ അനാവശ്യ കോലാഹലങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ‘ആദിപുരുഷ്’ സിനിമയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) നൽകിയ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി തള്ളിയാണ് ജസ്റ്റിസ് സഞ്ജയ് കിഷൻകൗൾ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
‘ആദിപുരുഷ്’ സിനിമയിൽ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്നും അത് വിശ്വാസികളുടെ വികാരങ്ങൾ വ്രണപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ച് അഡ്വ. മമതാ റാണിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മറ്റൊരു ഹർജിയിൽ ആദിപുരുഷ് സിനിമയ്ക്ക് എതിരെ വിവിധ ഹൈക്കോടതികളിലുള്ള കേസുകളിലെ നടപടിക്രമങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തു.















