നെയ്റോബി
ജീവിതച്ചെലവ് വർധിക്കുന്നതിനിടെ നികുതിനിരക്ക് കുത്തനെ വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ കെനിയയിൽ പ്രക്ഷോഭം രൂക്ഷം. നെയ്റോബിക്കുസമീപം മിബേരയിൽ നൂറുകണക്കിന് പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി. ടയറുകൾ കത്തിക്കുകയും പൊലീസിനുനേരെ കല്ലെറിയുകയും ചെയ്തു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
പ്രതിപക്ഷത്തെ പ്രധാന നേതാവ് റായ്ല ഒഡിങ്കയുടെ ശക്തിദുർഗമാണ് കിബേര. ഇവിടം കേന്ദ്രീകരിച്ചാണ് പ്രതിഷേധം അധികവും. എന്നാൽ, മറ്റ് നഗരങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മാസാദ്യവും രണ്ടുവട്ടം പ്രതിഷേധമുണ്ടായിരുന്നു. പൊലീസ് ബലപ്രയോഗത്തിൽ 15 പേർ മരിച്ചു.















