Saturday, April 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘ഇത്‌ സംരംഭകരുടെ കാലം; സർക്കാർ നമുക്കൊപ്പമുണ്ട്‌ ’; കേരളത്തിന്റെ നേർചിത്രം വ്യക്തമാക്കി യുവസംരംഭകയുടെ കുറിപ്പ്‌

by News Desk
July 19, 2023
in KERALA
0
‘ഇത്‌-സംരംഭകരുടെ-കാലം;-സർക്കാർ-നമുക്കൊപ്പമുണ്ട്‌-’;-കേരളത്തിന്റെ-നേർചിത്രം-വ്യക്തമാക്കി-യുവസംരംഭകയുടെ-കുറിപ്പ്‌
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> ‘ഇത് സംരംഭകരുടെ കാലമാണ്; സർക്കാർ നമുക്കൊപ്പമുണ്ട് ’- അൻസിയ എന്ന യുവ സംരംഭകയുടെ വാക്കുകൾ കേരളത്തിലെ സംരംഭക അനുകൂല അന്തരീക്ഷത്തിന്റെ നേർചിത്രമാകുന്നു. ആയുർവേദ സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്ന സംരംഭം ‘ഉമ്മീസ് നാച്വറൽസ് ’ന്റെ ഉടമ ഇരുപത്തുരണ്ടുകാരിയായ അൻസിയയാണ് അനുഭവം ഫെയ്സ്ബുക്കിൽ കുറിച്ചത്.

എൺപതു ശതമാനം ജീവനക്കാരും വനിതകൾ അടങ്ങുന്ന, നാലു വർഷം മുമ്പ് ആരംഭിച്ച സംരംഭം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോൾ വ്യവസായ മന്ത്രിയെ നേരിട്ടുകണ്ടതും പ്രശ്ന പരിഹാരം സാധ്യമായതുമായ അനുഭവമാണ് അൻസിയ പങ്കുവച്ചത്. നാലുവർഷം കൊണ്ട് ഒന്നര കോടി രൂപ വിറ്റുവരവിലേക്ക് വളർന്ന സംരംഭം ബിസിനസ് അനുഭവമോ, പാരമ്പര്യമോ ഇല്ലാത്ത തന്റെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നെന്ന് അൻസിയ പറയുന്നു. ഒരു സുപ്രഭാതത്തിൽ അടച്ചിടേണ്ടിവന്നപ്പോൾ അത് അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. നേരിടുന്ന പ്രശ്നങ്ങൾ ഇമെയിലായി വ്യവസായ മന്ത്രി പി രാജീവിന് അയച്ചതാണ് വഴിത്തിരിവായത്. രണ്ടു മണിക്കൂറിനുശേഷം കാര്യകാരണം അന്വേഷിച്ച് മന്ത്രിയുടെ ഓഫീസിൽനിന്ന് മറുപടി വന്നു.

തുടർന്ന് പ്രശ്നംപരിഹരിക്കുന്നതുവരെ ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥർ കൂടെനിന്നു. മന്ത്രിയെ നേരിൽകണ്ട് പ്രശ്നങ്ങൾ അവതരിപ്പിക്കാനും അവസരം ലഭിച്ചു. തന്നെപ്പോലെ സ്വപ്നങ്ങൾ കാണുന്ന, പാതിവഴിക്ക് പലതും ഉപേക്ഷിച്ച, നേരായ വഴികളിലൂടെ പോകാൻ ഭയപ്പെടുന്നവരുടെ അറിവിലേക്ക് തനിക്ക് പറയാനുള്ളത് അറിയിച്ചാണ് അൻസിയ കുറിപ്പ് അവസാനിക്കുന്നത്. പഴിചാരുന്നതിനു മുമ്പ് നമുക്കായി തുറന്നിട്ട വാതിലുകളിലേക്ക് എത്താൻ ശ്രമിക്കണമെന്നും ഭരണകൂടവും എല്ലാ ഉദ്യോഗസ്ഥരും എതിരാണെന്നുള്ള മുൻവിധി മാറ്റിവയ്ക്കണം എന്നുമാണ് അൻസിയയുടെ അഭ്യർഥന.

ഫെയ്സ്ബുക്ക് കുറിപ്പ്

കഴിഞ്ഞ ജനുവരി അവസാന ആഴ്ച്ച മുതൽ ഞാൻ കേട്ട ചോദ്യം, ഒന്ന് മാത്രമായിരുന്നു .
എന്താണ് എനിക്ക് സംഭവിച്ചത് ?
എവിടെയും മറുപടി പറയാതെ ഞാനോടുകയായിരുന്നു.
അതൊരിക്കലും ഞാൻ നിന്നവിടത്തേക്ക് തന്നെ എത്താനായിരുന്നില്ല , എവിടെനിന്നു അവസാനിപ്പിചുവോ അതിനേക്കാൾ ഉയരങ്ങളിലേക്കായിരുന്നു ഈ ഓട്ടം.
ഈ കുറിപ്പ് ആരോടും ഉള്ള നന്ദി പറച്ചിലുമല്ല , പരിഭവുമല്ല.

നമുക്ക് കിട്ടേണ്ട അവകാശങ്ങൾ നേടാനും , നേടിയെടുക്കാനും നേരായ മാർഗ്ഗമാണ് നമ്മുടെ യാത്രയെങ്കിൽ കൂടെ നേരായ സംവിധാനവും, സഹായിക്കണം എന്ന് മനസുള്ള കുറേ ആളുകളും ഈ ഭരണകൂടത്തിന്റെ ഭാഗമായി ഉണ്ട് എന്ന ഓർമപ്പെടുത്തലാണ്. നാലു വർഷമായി നല്ലരീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തിന്റെയും , സംരഭത്തിന്റെയും ഉടമയാണ് ഞാൻ (“UMMEES NATURALS” ആയുർവ്വേദ ട്രഡീഷണൽ കോസ്മെറ്റിക്സ് സൗന്ദര്യ , സംരക്ഷണ വർദ്ധനവസ്തുക്കൾ )ഈ കഴിഞ്ഞ കാലമത്രയും 1.50കോടി ടേൺ ഓവറും അതിൽ 80%ജോലി ചെയ്യുന്നത് സ്ത്രീകളുമാണ് .അതെ ഇതൊരു സംരംഭത്തിൽ സാധാരണ കണക്ക് തന്നെയാണ് ,എന്നാൽ 19വയസ്സുള്ള, ബിസിനസ്സോ ,ബിസിനസ്സ് പാരമ്പര്യമോ ഇല്ലാത്ത ഒരു പെൺകുട്ടിക്ക് ഈ വിജയം കൈവരിക്കുക എന്നത് വലിയ കഠിനാധ്വാനത്തിന്റെ നാളുകളിലൂടെയായിരുന്നു. അതുകൊണ്ട് തന്നെ ഈ സംരംഭം ഒരു സുപ്രഭാതത്തിൽ അടച്ചിടേണ്ടി വന്നപ്പോൾ അത് അംഗീകരിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.

അതുകൊണ്ട് തന്നെയാണ് വളഞ്ഞ വഴികൾ സ്വീകരിക്കാതെ നേരിട്ട് തിരുവനന്തപുരത്തേക് ആ രാത്രി തന്നെ വണ്ടി കേറാൻ ഞാൻ തീരുമാനിച്ചത്. 9 ദിവസങ്ങൾ ഞാൻ പല വാതിലുകളും മുട്ടിയെങ്കിലും , എത്തേണ്ടിടത്ത് എത്താൻ വൈകിയതിന് കാരണം ഇന്ന് നമ്മൾ ഓരോരുത്തരുടെയും ചിന്താഗതി തന്നെയാണ് . “പിടിപാടുകളൊന്നും ഇല്ലാതെ മുകളിലേക്ക് എത്താൻ പറ്റില്ല എന്ന ആ പഴയ ചിന്ത തന്നെ “.
ഒരല്പം പോലും പ്രതീക്ഷയില്ലാതെ ഒരു സംരംഭക എന്ന നിലയിൽ ഞാൻ നേരിടുന്ന പ്രശ്നങ്ങൾ ഒരു ഇ-മെയിൽ ആയി ബഹു :മന്ത്രി പി . രാജീവ് (വ്യവസായ വകുപ്പ് ) അയക്കാൻ എനിക്ക് തോന്നിയ നിമിഷമാണ് എന്റെ പ്രശ്ന പരിഹാരത്തിനുള്ള വഴിത്തിരിവ്. കുന്നോളം കെട്ടി കിടക്കുന്ന ഇ-മെയിലുകൾക്കിടയിൽ മൂടിപ്പോകുമായിരിക്കാം എന്നു കരുതിയ ഒന്നാണത് . പക്ഷെ 2മണിക്കൂറുകൾക്ക് ശേഷം കാര്യകാരണങ്ങൾ അനേഷിച്ചുകൊണ്ട് മന്ത്രിയുടെ ഓഫീസിൽ നിന്നും വന്ന റിപ്ലൈ മെയിൽ അതെന്നെ അത്ഭുതപ്പെടുത്തി ! മാത്രമുമല്ല എന്നേക്കാൾ ഉത്തരവാദിത്യത്തോടെ ഈ പ്രശ്നപരിഹാരത്തിന് കൂടെ നിൽക്കാൻ തയ്യാറായ പല ഗവണ്മെന്റ് മേഖലയിൽ നിന്നുള്ള ഒരു കൂട്ടം ഉദ്ദേഗസ്ഥരെ കാണാനും അതിനുശേഷം സാധിച്ചു.

പഞ്ചായത്ത്, വ്യവസായ വകുപ്പ്, മുൻസിപ്പാലിറ്റി, ഡി ഐ സി, മന്ത്രിയുടെ പി എ ഇവടെന്നെല്ലാം തുരുതുരാ കോൾസ് വരാൻ തുടങ്ങി. ഞാൻ നേരിട്ട പ്രശ്നങ്ങൾ തീരുന്നത് വരെയും അത് തുടർന്നു എന്നതും എടുത്ത് പറയുന്നു. കഴിഞ്ഞ 9ദിവസവും എനിക്ക് കൊട്ടിയടക്കപെട്ട പലവാതിലുകളും പിന്നീട് തുറക്കുന്നതായി എനിക്ക് മനസിലായി. പക്ഷേ നഷ്ടപ്പെടാൻ ഒരു സെക്കൻ്റ് പോലും സമയം ഇല്ലാത്ത വലിയ കടക്കെണിയിലേക്ക് ഞാനും എന്റെ കുടുംബവും വഴുതിമാറുന്നത് നിമിഷങ്ങൾ കൊണ്ടാണെന്നു ഞാൻ മനസിലാക്കുന്നുണ്ടായിരുന്നു. പിന്നെ ഒട്ടും പരിഭ്രമിക്കാതെ മിനിസ്റ്റർ പി എ വിളിക്കുകയും, അദ്ദേഹത്തെ കാണാൻ ഒരു അവസരം നല്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. രാവിലെ 9.15am എത്താൻ ആവശ്യപ്പെട്ടു. ആ സമയത്തു തന്നെ എത്തുകയും ചെയ്തു. അദ്ദേഹത്തെ കാണാൻ എന്നെ പോലെ തന്നെ പലരും ഉണ്ടായിരുന്നു. വീണ്ടും അത്ഭുതപ്പെടുത്തിയത് രണ്ടു കാര്യങ്ങൾ ആയിരുന്നു. ഒട്ടും കാത്തു നില്പിക്കാതെ ആദ്യം എന്നെ താന്നെ അദ്ദേഹം വിളിപ്പിച്ചു.

കയറിച്ചെന്ന ഞാൻ കാണുന്നത് എന്റെ പ്രശ്നപരിഹാരത്തിന് തീരുമാനങ്ങൾ എടുക്കാൻ കെല്പുള്ള എല്ലാ ഉദ്യോഗസ്തരും എനിക്ക് മുമ്പേ അവിടെ എത്തി എന്ന് മാത്രമല്ലാ , എനിക്ക് പറയാനുള്ളത് എല്ലാവരുടെയും മുന്നിൽ വച്ച് പറയാൻ അനുവദിച്ച്, എന്റെ മുന്നിൽ വച്ച് തന്നെ പ്രശ്ന പരിഹാരങ്ങൾ അനേഷിച്ചറിഞ്ഞ് മന്ത്രി പറഞ്ഞ വാക്കുകൾ ഏത് സാദാരണകാരനിലും നാടിനോടുള്ള വിശ്വാസവും , പ്രതീക്ഷയും നൽകുന്ന ഒന്നായിരുന്നു . “12.30 ക്കുള്ളിൽ ഞാൻ മറ്റൊരു പരിപാടിക്കായി ഇറങ്ങും ,അതിനുമുൻപായ് ഈ കുട്ടിയുടെ എല്ലാ പേപ്പേഴ്സ് ഒന്ന് പാസ്സ് ആക്കി എത്തിച്ചേക്കു ” ഇതായിരുന്നു ആ വാക്കുകൾ !!

എന്നെപ്പോലെ സ്വപ്നങ്ങൾ കാണുന്ന ,പാതിവഴിക്ക് പലതും ഉപേക്ഷിച്ച ,ഇന്നും നേരായ വഴികളിലൂടെ പോകാൻ ഭയപെടുന്നവർക്കായി ഞാൻ പറയട്ടെ ? പഴിചാരുന്നതിനു മുമ്പ് നമുക്കായി തുറന്നിട്ട വാതിലുകളിലേക്ക് എത്താൻ ശെരിയായ ശ്രമങ്ങൾ നടത്തണം
ഭരണകൂടവും , എല്ലാ ഉദ്ദോഗസ്ഥരും , എതിരാണെന്നുള്ള മുൻവിധി നമ്മൾ മാറ്റിവെക്കണം !
“ഇത് സംരംഭകരുടെ കാലമാണ്
ഇവർ നമുക്കൊപ്പമുണ്ട് “

Previous Post

ടീസ്‌‌ത സെതൽവാദിന്‌ ജാമ്യം; ഗുജറാത്ത്‌ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദ് ചെയ്‌തു

Next Post

ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര കൊല്ലം ജില്ലയില്‍, ഔദ്യോഗിക ബഹുമതികളില്ലാതെ സംസ്‌കാരം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഉമ്മന്‍-ചാണ്ടിയുടെ-വിലാപയാത്ര-കൊല്ലം-ജില്ലയില്‍,-ഔദ്യോഗിക-ബഹുമതികളില്ലാതെ-സംസ്‌കാരം

ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര കൊല്ലം ജില്ലയില്‍, ഔദ്യോഗിക ബഹുമതികളില്ലാതെ സംസ്‌കാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.