ശ്രീനഗര്‍
ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലില് നാലു ഭീകരരെ സൈന്യം വധിച്ചു. സിന്ധാര മേഖലയില് ചൊവ്വ പുലര്ച്ചെയാണ് വെടിവയ്പ്പുണ്ടായത്. സൈന്യവും ജമ്മുകശ്മീര് പൊലീസും സംയുക്തമായാണ് ഓപ്പറേഷന് നടത്തിയത്. തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിനുശേഷം പ്രദേശത്ത് തിരച്ചില് നടക്കുന്നുണ്ടായിരുന്നു. ഡ്രോണ് അടക്കമുള്ള ഉപകരണങ്ങളും വിന്യസിച്ചിരുന്നു. മേഖലയില് നിരീക്ഷണം തുടരുകയാണെന്ന് സൈന്യം അറിയിച്ചു.















