മുംബൈ> ബി ജെ പി മഹാരാഷ്ട്ര സംസ്ഥാന ഉപാധ്യക്ഷനും രണ്ടുതവണ എം പിയുമായിരുന്ന കിരിത് സോമയ്യയുടെ അശ്ലീല വീഡിയോ പുറത്ത്. മറാത്തി വാർത്ത ചാനലായ ലോക് ഷാഹിയാണ് വീഡിയോ പുറത്തുവിട്ടത്. എന്നാൽ വീഡിയോ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സോമയ്യ ആരോപിച്ചു.
വിവാദ വിഡിയോയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കിരിത് സോമയ്യ ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കത്തെഴുതി. പൊലീസ് അന്വേഷണം സത്യം പുറത്തുകൊണ്ടുവരുമെന്നും സോമയ്യ പറഞ്ഞു. കിരിത് സോമയ്യയുടെ അശ്ലീല വീഡിയോയെ സംബന്ധിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസും അറിയിച്ചു.
A video clip of me was shown on a news channel. Claimed that I have harrassed many women & many such video clips available & complaints received against Me
I have never abused any woman
Request @Dev_Fadnavis to investigate such allegations and verify the authenticity of Videos pic.twitter.com/rR0l4nalOz
— Kirit Somaiya (@KiritSomaiya) July 18, 2023