തിരുവനന്തപുരം >മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ മൃതദേഹം ബംഗളരുവിൽനിന്ന് പ്രത്യേക എയർലെെൻസിൽ തിരുവനന്തപുരത്തെത്തിച്ചു. ചൊവ്വ ഉച്ചതിരിഞ്ഞ് രണ്ടരയോടെ എത്തിയ എയർ ആംബുലൻസിൽനിന്നും മുതിർന്ന നേതാക്കൾ മൃതദേഹം എറ്റുവാങ്ങി. സര്ക്കാരിനെ പ്രതിനീധികരിച്ച് മന്ത്രി വി ശിവന്കുട്ടിയാണ് വിമാനത്താവളത്തിലെത്തിയത്.
വിമാനത്താവളത്തിൽ നിന്നും മൃതദേഹം ഉമ്മൻചാണ്ടിയുടെ ജഗതിയിലെ വീടായ പുതുപ്പള്ളി ഹൗസിൽ എത്തിച്ചു. .കെപിസിസി അധ്യക്ഷന് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വിഡി സതീശന്, രമേശ് ചെന്നിത്തല, എംഎം ഹസന്, കൊടിക്കുന്നല് സുരേഷ്, വിഎസ് ശിവകുമാര് തുടങ്ങി നിരവധി നേതാക്കളും പാര്ട്ടി പ്രവര്ത്തകരും വിമാനത്താവളത്തിൽനിന്നും മൃതദേഹത്തെ അനുഗമിച്ചു. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലേയ്ക്ക് കൊണ്ടുപോയി.അവിടെ പൊതുദൾശനത്തിന് ശേഷം ദൾബാർ ഹാളിലും തുടർന്ന് അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോൾ പോയിരുന്ന സെക്രട്ടേറിയറ്റിന് സമീപത്തുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനത്ത് വയ്ക്കും. ആറ് മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്കെത്തിക്കും. പൊതുദർശനത്തിന് ശേഷം രാത്രി തിരുവനന്തപുരത്തെ വസതിയിലേയ്ക്കു തന്നെ മൃതദേഹം കൊണ്ടുപോകും.
നാളെ രാവിലെ ഏഴുമണിയോടെ വിലാപയാത്ര കോട്ടയത്തേയ്ക്ക് പുറപ്പെടും. തിരുനക്കര മൈതാനത്ത് പൊതുദര്ശനത്തിന് വച്ചശേഷം രാത്രിയോടെ പുതുപ്പള്ളിയിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയില് വച്ച് സംസ്കാരച്ചടങ്ങുകള് നടക്കും.
ഇന്ന് പുലർച്ചെ ബംഗളൂരുവിലെ ചിൻമ്മയ ആശുപത്രിയിൽ അന്തരിച്ച ഉമ്മൻചാണ്ടിയുടെ മൃതദേഹം മുൻമന്ത്രി ടി ജോണിന്റെ ബംഗളൂരുവിലെ വസതിയിലേക്ക് ആദ്യം പൊതുദൾശനത്തിനായി എത്തിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അവിടെ അന്തിമോപചാരം അർപ്പിച്ചു.അവിടെ നിന്നും എയർ ആംബുലൻസിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. നിരവധിപേരാണ് വഴിയോരങ്ങളിൽ ആദ്യരാഞ്ജലിയർപ്പിക്കാനായി കാത്തുനിൽക്കുന്നത്.