ജറുസലേം
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ തലചുറ്റി വീഴുകയായിരുന്നെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ടെൽ അവീവിലെ ഷെബ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഇസ്രയേലിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന നേതാവാണ് എഴുപത്തിമൂന്നുകാരനായ നെതന്യാഹു. ഇസ്രയേൽ നിലവിൽ കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്.