വാഷിങ്ടൺ
ഒമാനും ഇറാനും ഇടയിലുള്ള തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനു ചുറ്റും സൈനികസാന്നിധ്യം ശക്തമാക്കാൻ നീക്കവുമായി അമേരിക്ക. തീരത്ത് എഫ് 16 പോർവിമാനങ്ങൾ വിന്യസിക്കും.
കപ്പലുകൾ ഇറാൻ പിടിച്ചെടുക്കുന്നത് തടയാനായാണ് യുദ്ധവിമാനങ്ങൾ അയക്കുന്നതെന്ന് പെന്റഗൺ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. മധ്യപൗരസ്ത്യ ദേശത്ത് ഇറാൻ–- റ ഷ്യ–- സിറിയ ബന്ധം ശക്തമാകുന്നതിനിടെയാണ് നീക്കം. ഒരാഴ്ചയിലേറെയായി മേഖലയിൽ എ 10 അറ്റാക്ക് വിമാനങ്ങൾ പട്രോളിങ് നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് എഫ് 16 വിമാനങ്ങളും അയക്കുന്നത്.